ജിദ്ദ: ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ സെന്റര്‍ വിദ്യാർഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി ഇന്നും നാളെയും (വ്യാഴം, വെള്ളി) കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ഇസ്ലാഹി സെന്റര്‍ സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് അബ്ബാസ് ചെമ്പന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഇന്നത്തെ പരിപാടികൾ രാത്രി 11 മണി വരെ ഉണ്ടായിരിക്കും.
തുടര്‍ന്ന് നാളെ ഉച്ചക്ക് മൂന്ന് മണിക്ക് തുടങ്ങി രാത്രി 11-ഓടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ ഗ്രീന്‍, ബ്ലു, റെഡ്, യെല്ലോ എന്നീ ഹൗസുകളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും.
തജ് വീദ്, ഹിഫ്ള്, മലയാള ഗാനം, അറബിഗാനം, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, അറബി സംഘഗാനം, മലയാള സംഘഗാനം, കിഡ്സ് വിഭാഗത്തിലുള്ള കുട്ടികളുടെ ഒപ്പന, അറബിക് നഷീദ്, അല്‍ഫിത്റ കുട്ടികളുടെ പ്രത്യേക പരിപാടികള്‍ എന്നിവക്ക് പുറമെ സ്റ്റേജിതര മത്സരങ്ങളും ഉണ്ടായിരിക്കും.
പരിപാടികള്‍ നേരില്‍ വീക്ഷിക്കാന്‍ ജിദ്ദയിലെ പ്രവാസി സമൂഹത്തെ കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.