ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. രാജസ്ഥാൻ ബിക്കാനീർ സ്വദേശി മുഹമ്മദ് നബാബ് ഷേഖ് (46) ആണ് മരിച്ചത്. ജുബൈലിലെ റോഡ് 4-ൽ മിലിട്ടറി എയർപോർട്ട് റോഡുമായി ചേരുന്ന ജങ്ഷനിലായിരുന്നു ദാരുണമായ ഈ അപകടം നടന്നത്.
മുഹമ്മദ് നബാബ് ഷേഖ് ഓടിച്ചിരുന്ന ഇസുസു പിക്കപ്പ് വാനും അശോക് ലെയ്‌ലാൻഡ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ മുഹമ്മദ് നബാബിനെ ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.
റെഡ് ക്രസൻറ് ആംബുലൻസ് സംഘം സ്ഥലത്തെത്തി ഇദ്ദേഹത്തെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
2017 മുതൽ സൗദിയിൽ ജോലി ചെയ്തു വരികയായിരുന്നു നബാബ് ഷേഖ്. പരേതനായ ലാൽ മുഹമ്മദിെൻറയും ജുമിയയുടെയും മകനാണ്. ഭാര്യ: സലാമ, മക്കൾ: മുഹമ്മദ് ഫർദിൻ ഷേഖ്, മുസ്‌കാൻ ബാനു, മുഹമ്മദ് അഹമ്മദ് ഷേഖ്, മുഹമ്മദ് മുസ്തഫ ഷേഖ്.
മൃതദേഹം നിലവിൽ ജുബൈൽ അൽ മന ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.