പൂങ്ങോട് പ്രവാസി കൂട്ടായ്മ ജിദ്ദ ചാപ്റ്റർ വാർഷിക സംഗമം സംഘടിപ്പിച്ചു

ജിദ്ദ: പൂങ്ങോട് പ്രവാസി കൂട്ടായ്മ സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ക്വിസ്​ പ്രോഗ്രാം, സർപ്രൈസ് ഗിഫ്റ് റ് മത്സരങ്ങൾ, വടംവലി തുടങ്ങിയവ സംഘടിപ്പിച്ചു. വടം മത്സര ജേതാക്കളായ ദീവാൻ റെസ്​റ്റൊറൻറ്​ ടീമിന്​ സമ്മാനമായി മുട്ടനാട് ഇമ്പാല ഗ്രൂപ്പ് എം.ഡി വി.പി ശിയാസും റണ്ണേഴ്​സായ ‘തനിനിറം’ ഗ്രൂപ്പിന് മൂന്ന് നാടൻ കോഴികൾ പി നൂറും സമ്മാനിച്ചു.

അംഗങ്ങൾക്കേർപ്പെടുത്തിയ ബമ്പർ നറുക്കെടുപ്പിലെ സമ്മാനം ഒരു പവൻ സ്വർണ നാണയം നൂർ പൂന്തിരുത്തിക്ക് ലഭിച്ചു. സലാം സോഫിറ്റൽ ഉദ്ഘാടനം ചെയ്തു. പി.കെ ഹസ്കർ ബാബു, മുരളി, ഷാനവാസ് ബാബു, പൂവത്തി ഹംസ എന്നിവർ ആശംസ നേർന്നു. പി. നൂറുദ്ദീൻ സ്വാഗതവും ശിഹാബ് നന്ദിയും പറഞ്ഞു.
പി.എം.എ ഖാദർ, പി.അൻവർ, നൗഫൽ കുരിക്കൾ, എം. അബൂബക്കർ, വിനോദ് ജെ.എൻ.എച്ച്, സക്കീർ ചോലക്കൽ, തൻവീർ, വി.പി ജാഫർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - jeddah-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.