മൂ​സ ഉ​ള്ള​ണം

ഖു​ൻ​ഫു​ദ​യി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വ​ള​ന്റി​യ​റാ​യി മൂ​സ ഉ​ള്ള​ണം​

ഖു​ൻ​ഫു​ദ: ഖു​ൻ​ഫു​ദ പ​ട്ട​ണ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി പു​തി​യ ക​മ്യൂ​ണി​റ്റി വ​ള​ന്റി​യ​റെ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് തെ​ര​ഞ്ഞെ​ടു​ത്തു. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി ഉ​ള്ള​ണം സ്വ​ദേ​ശി​യാ​യ മൂ​സ ഉ​ള്ള​ണ​ത്തി​നാ​ണ് ഈ ​ഉ​ത്ത​ര​വാ​ദി​ത്തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​തി​സ​ന്ധി​ക​ളി​ൽ കോ​ൺ​സു​ലേ​റ്റി​െൻറ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം കൃ​ത്യ​മാ​യ നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് വ​ള​ൻ​റി​യ​റു​ടെ പ്രാ​ഥ​മി​ക ചു​മ​ത​ല.

ജ​യി​ലു​ക​ളി​ലും നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും (ത​ർ​ഹീ​ൽ) ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നൊ​പ്പം, തൊ​ഴി​ൽ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യും പ​രി​ഹാ​ര​ത്തി​നാ​യി ശ്ര​മി​ക്കു​ക​യും ചെ​യ്യും. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ങ്ങ​ൾ യ​ഥാ​സ​മ​യം കോ​ൺ​സു​ലേ​റ്റി​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി അ​ർ​ഹ​മാ​യ ആ​ശ്വാ​സ​ന​ട​പ​ടി​ക​ൾ ഉ​റ​പ്പാ​ക്കാ​നും ഇ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കും.

ദീ​ർ​ഘ​കാ​ല​മാ​യി ഖു​ൻ​ഫു​ദ കേ​ന്ദ്രീ​ക​രി​ച്ച് സാ​മൂ​ഹി​ക-​ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് മൂ​സ ഉ​ള്ള​ണ​ത്ത്.

നി​ല​വി​ൽ കെ.​എം.​സി.​സി ഖു​ൻ​ഫു​ദ സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ഇ​ദ്ദേ​ഹ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന പ​രി​ച​യം പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Tags:    
News Summary - Musa should be anMusa should be an Indian community volunteer in Khunfuday Indian community volunteer in Khunfuday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.