ജി​ദ്ദ നോ​ർ​ത്ത് അ​ബ്​​ഹു​റി​ൽ പൊ​തു​ജ​ന​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ത്ത ആ​ദ്യ​ത്തെ പ​ബ്ലി​ക്​

സാ​ൻ​ഡ്​ ബീ​ച്ച്

ജി​ദ്ദ നോ​ർ​ത്ത് അ​ബ്​​ഹു​റി​ൽ ആ​ദ്യ​ത്തെ പ​ബ്ലി​ക്​ സാ​ൻ​ഡ്​ ബീ​ച്ച്​ തു​റ​ന്നു

ജി​ദ്ദ: ജി​ദ്ദ നോ​ർ​ത്ത് അ​ബ്​​ഹു​റി​ലെ ആ​ദ്യ​ത്തെ പ​ബ്ലി​ക്​ സാ​ൻ​ഡ്​ ബീ​ച്ച് തു​റ​ന്നു. 17,640 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ ‘ഫ്യൂ​ച്ച​ർ ബീ​ച്ച്’ എ​ന്ന പേ​രി​ലാ​ണ്​ ഈ ​ബീ​ച്ച്​ തു​റ​ന്ന​തെ​ന്ന്​ ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി വ്യ​ക്ത​മാ​ക്കി. ജ​ലാ​ശ​യ​ങ്ങ​ളോ​ടു​ ചേ​ർ​ന്ന്​ പു​നഃ​സ്ഥാ​പി​ച്ച സൈ​റ്റു​ക​ളി​ലൊ​ന്നാ​ണി​ത്. ബീ​ച്ച്​ തു​റ​ന്ന​തു മു​ത​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ലും​നി​ന്ന്​ ബീ​ച്ചി​ന് വ​ലി​യ ഡി​മാ​ൻ​ഡാ​ണെ​ന്ന്​ മ​റൈ​ൻ ക​ൺ​ട്രോ​ൾ അ​ണ്ട​ർ​സെ​ക്ര​ട്ട​റി സാ​മി​ർ ന​ഹാ​സ് പ​റ​ഞ്ഞു.

എ​ല്ലാ അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ളോ​ടും കൂ​ടി​യ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി മ​ണ​ൽ നി​റ​ഞ്ഞ ബീ​ച്ചു​ക​ളു​ടെ സം​സ്​​കാ​രം വ​ർ​ധി​പ്പി​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ അം​ഗീ​കൃ​ത ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. സു​ര​ക്ഷ​യും അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ​മു​ദ്ര നി​രീ​ക്ഷ​ണ ട​വ​റു​ക​ൾ, പ​രി​സ്ഥി​തി സു​സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തി​ന് സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ള​ക്ക്​ തൂ​ണു​ക​ൾ, നി​യ​മ​ങ്ങ​ളും അ​നു​വ​ദ​നീ​യ​മാ​യ നീ​ന്ത​ൽ സ​മ​യ​വും ഉ​ൾ​പ്പെ​ടെ ബീ​ച്ചു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക്ക​ര​ണ ബോ​ർ​ഡു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്ക​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ൾ​പ്പെ​ടു​മെ​ന്നും ന​ഹാ​സ്​ പ​റ​ഞ്ഞു.

മ​റ്റു ര​ണ്ട് മ​ണ​ൽ ബീ​ച്ചു​ക​ൾ കൂ​ടി ത​യാ​റാ​ക്കു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റിയിൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​തി​ലൊ​ന്ന് 10,32,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള​താ​ണ്. മ​റ്റൊ​രു ബീ​ച്ച് 75,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു. വാ​ട്ട​ർ​ഫ്ര​ണ്ടു​ക​ളി​ൽ മു​മ്പ് വി​ക​സി​പ്പി​ച്ച സൈ​റ്റു​ക​ളി​ലേ​ക്ക് ചേ​ർ​ക്കാ​നാ​ണി​തെ​ന്നും ന​ഹാ​സ്​ പ​റ​ഞ്ഞു.

Tags:    
News Summary - Jeddah Municipality Opens First Sandy Beach in North Abhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.