സ​ൽ​മാ​ൻ രാ​ജാ​വ്​, കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ

‘സൗ​ദി വി​ഷ​ൻ 2030’; പ​ത്താം​വ​ർ​ഷ​ത്തി​ൽ രാ​ജ്യം വ​ൻ​ കു​തി​പ്പി​ലെ​ന്ന്​ സ​ൽ​മാ​ൻ രാ​ജാ​വ്​

റി​യാ​ദ്: സ​മ​ഗ്ര വി​ക​സ​ന​ത്തി​ലൂ​ടെ സൗ​ദി അ​റേ​ബ്യ​യെ ലോ​ക​ത്തി​ന് മാ​തൃ​ക​യാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ‘വി​ഷ​ൻ 2030’ പ​ദ്ധ​തി 10-ാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ രാ​ജ്യം കൈ​വ​രി​ച്ച​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നേ​ട്ട​ങ്ങ​ളെ​ന്ന് സ​ൽ​മാ​ൻ രാ​ജാ​വ്. ഊ​ർ​ജ്ജ​വും സ​മ്പ​ത്തും ക്രി​യാ​ത്മ​ക​മാ​യി വി​നി​യോ​ഗി​ച്ച് മെ​ച്ച​പ്പെ​ട്ട ഭാ​വി​യി​ലേ​ക്ക് രാ​ജ്യം നീ​ങ്ങു​ക​യാ​ണെ​ന്ന് ‘വി​ഷ​ൻ 2030’-​െൻ​റ 2025-ലെ ​വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി​ക്കൊ​ണ്ട് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി​യും സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ളും വി​ജ​യ​ഗാ​ഥ​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്ച​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണം

വി​ഷ​ൻ 2030-​െൻ​റ ഭാ​ഗ​മാ​യി വി​ഭാ​വ​നം ചെ​യ്ത സം​രം​ഭ​ങ്ങ​ളി​ൽ 90 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​കു​ക​യോ കൃ​ത്യ​മാ​യ പാ​ത​യി​ൽ പു​രോ​ഗ​മി​ക്കു​ക​യോ ചെ​യ്യു​ന്ന​താ​യി റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ആ​കെ 1,290 സം​രം​ഭ​ങ്ങ​ളി​ൽ 935 എ​ണ്ണം ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​യി. 225 പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​തു​പോ​ലെ മു​ന്നോ​ട്ടു​പോ​കു​ന്നു. വി​ഷ​ന്റെ ഒ​ന്നും ര​ണ്ടും ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തി​ല​ധി​കം ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ളും 1,200 നി​യ​മ​ന​ട​പ​ടി​ക​ളും ന​ട​പ്പി​ലാ​ക്കി. നി​യ​മ​സം​വി​ധാ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​വും പു​തി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണ​വും ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്.

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച

സൗ​ദി​യു​ടെ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ വ​ൻ മാ​റ്റ​ങ്ങ​ളാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്. യ​ഥാ​ർ​ത്ഥ ജി​ഡി​പി 4.9 ല​ക്ഷം കോ​ടി റി​യാ​ലി​ലെ​ത്തി ഇ​ട​ക്കാ​ല ല​ക്ഷ്യം മ​റി​ക​ട​ന്നു. 2024-നെ ​അ​പേ​ക്ഷി​ച്ച് 2025-ൽ ​എ​ണ്ണ​യി​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ 4.9 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യി. നി​ല​വി​ൽ രാ​ജ്യ​ത്തി​െൻറ ജി​ഡി​പി​യി​ൽ 55 ശ​ത​മാ​ന​വും എ​ണ്ണ​യി​ത​ര മേ​ഖ​ല​യു​ടെ സം​ഭാ​വ​ന​യാ​ണ്. നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ (എ​ഫ്.​ഡി.​ഐ) വ​ൻ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. 2017-ൽ 28,00 ​കോ​ടി റി​യാ​ലാ​യി​രു​ന്ന നി​ക്ഷേ​പം 2025-ൽ 133,00 ​കോ​ടി റി​യാ​ലാ​യി ഉ​യ​ർ​ന്നു. ധാ​തു സ​മ്പ​ത്തി​െൻറ മൂ​ല്യം 90 ശ​ത​മാ​നം വ​ർ​ധി​ച്ച് 9.4 ല​ക്ഷം കോ​ടി റി​യാ​ലി​ലെ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

തീ​ർ​ഥാ​ട​നം, ആ​രോ​ഗ്യം

തീ​ർ​ഥാ​ട​ന രം​ഗ​ത്ത് ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​മാ​ണ് രാ​ജ്യം കൈ​വ​രി​ച്ച​ത്. 1.5 കോ​ടി എ​ന്ന വാ​ർ​ഷി​ക ല​ക്ഷ്യം മ​റി​ക​ട​ന്ന് 1.8 കോ​ടി ഉം​റ തീ​ർ​ഥാ​ട​ക​ർ ഇ​ത്ത​വ​ണ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി. സ്വ​ദേ​ശി​ക​ൾ​ക്ക് വീ​ട് ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ 66.24 ശ​ത​മാ​നം പു​രോ​ഗ​തി കൈ​വ​രി​ച്ചു. 2016-ൽ ​ഇ​ത് 47 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജ​ന​സം​ഖ്യ​യു​ടെ 97.5 ശ​ത​മാ​നം പേ​രെ​യും സേ​വ​ന പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ന്നു. വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള മ​ര​ണ​നി​ര​ക്ക് 40 ശ​ത​മാ​ന​വും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ മൂ​ല​മു​ള്ള മ​ര​ണം 50 ശ​ത​മാ​ന​വും കു​റ​ഞ്ഞു. ബ്രാ​ൻ​ഡ് ഫി​നാ​ൻ​സി​െൻറ ലോ​ക​ത്തെ മി​ക​ച്ച 250 ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഏ​ഴ്​ സൗ​ദി ആ​ശു​പ​ത്രി​ക​ൾ ഇ​ടം​പി​ടി​ച്ചു. ഇ​തി​ൽ കി​ങ് ഫൈ​സ​ൽ സ്പെ​ഷ്യ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി പ്രാ​ദേ​ശി​ക​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം

സ്വ​ദേ​ശി​വ​ത്ക്ക​ര​ണ​ത്തി​ലൂ​ടെ 2025 അ​വ​സാ​ന​ത്തോ​ടെ 2.22 ല​ക്ഷ​ത്തി​ല​ധി​കം പൗ​ര​ന്മാ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കി. തൊ​ഴി​ൽ വി​പ​ണി​യി​ലെ സ്ത്രീ ​പ​ങ്കാ​ളി​ത്തം 2025-ൽ 35 ​ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് 3,313 പേ​ർ ലോ​ക​ത്തെ മി​ക​ച്ച 30 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും 28,500 പേ​ർ മി​ക​ച്ച 200 സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ന്ന​ത പ​ഠ​നം ന​ട​ത്തു​ന്നു.

ടൂ​റി​സം, സം​സ്‌​കാ​രം കൃ​ഷി

സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​തി​പ്പാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 6.3 കോ​ടി​യി​ൽ​നി​ന്ന് 12.3 കോ​ടി​യാ​യി ഉ​യ​ർ​ന്നു. 65 ല​ക്ഷം പേ​ർ യു​നെ​സ്കോ പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. റി​യാ​ദ്, മ​ദീ​ന ന​ഗ​ര​ങ്ങ​ൾ യു​നെ​സ്കോ ക്രി​യേ​റ്റീ​വ് സി​റ്റി​സ് നെ​റ്റ്‌​വ​ർ​ക്കി​ൽ ഇ​ടം​നേ​ടി. അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ വാ​സ്തു​വി​ദ്യാ മ​നു​ഷ്യ​വാ​സം 2025-ൽ ​ക​ണ്ടെ​ത്തി​യ​തും പ്ര​ധാ​ന നേ​ട്ട​മാ​ണ്.

കാ​ർ​ഷി​ക ഉ​ൽ​പ്പാ​ദ​നം 2016-ലെ 60 ​ല​ക്ഷം ട​ണ്ണി​ൽ നി​ന്ന് 1.2 കോ​ടി ട​ണ്ണാ​യി വ​ർ​ധി​ച്ചു. സ​ൽ​മാ​ൻ രാ​ജാ​വി​െൻറ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ​യും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള നേ​തൃ​ത്വ​ത്തി​ൻ കീ​ഴി​ൽ 2016 ഏ​പ്രി​ൽ 25-ന് ​ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി, രാ​ജ്യ​ത്തി​െൻറ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം യു​വ​ത​ല​മു​റ​യ്ക്ക് അ​വ​സ​ര​ങ്ങ​ളു​ടെ പു​തി​യ വാ​താ​യ​ന​ങ്ങ​ളാ​ണ് തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​ത്.

വി​ഷ​ൻ 2030 അ​സാ​ധാ​ര​ണ മാ​തൃ​ക​യെ​ന്ന് കി​രീ​ടാ​വ​കാ​ശി

റി​യാ​ദ്: ല​ക്ഷ്യ​മി​ട്ട ദ​ർ​ശ​ന​ങ്ങ​ളെ പ്രാ​യോ​ഗി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​ൽ 'സൗ​ദി വി​ഷ​ൻ 2030' ലോ​ക​ത്തി​ന് മു​ന്നി​ൽ അ​സാ​ധാ​ര​ണ​മാ​യ മാ​തൃ​ക​യാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി​ക്കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്​​ദ​ക്കാ​ല​മാ​യി സൗ​ദി അ​റേ​ബ്യ സാ​ക്ഷ്യം വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​ണെ​ന്ന് കി​രീ​ടാ​വ​കാ​ശി ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​വും ഇ​ച്ഛാ​ശ​ക്തി​യു​മാ​ണ് വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​ക​ളെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. കേ​വ​ലം സ്വ​പ്ന​ങ്ങ​ളാ​യി​രു​ന്ന കാ​ര്യ​ങ്ങ​ളെ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സൗ​ദി​ക്ക് സാ​ധി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യം കൈ​വ​രി​ച്ച വ​മ്പി​ച്ച നേ​ട്ട​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. നി​ല​വി​ലെ നേ​ട്ട​ങ്ങ​ൾ ഏ​കീ​ക​രി​ക്കാ​നും വി​ക​സ​ന​ത്തി​ന്റെ സ്വാ​ധീ​നം സു​സ്ഥി​ര​മാ​യി നി​ല​നി​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ളും സം​വി​ധാ​ന​ങ്ങ​ളും കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കേ​ണ്ട​തു​ണ്ട്. പ​രി​ശ്ര​മ​ങ്ങ​ൾ ഇ​ര​ട്ടി​യാ​ക്കി രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളെ​യും കൂ​ടു​ത​ൽ ഉ​ന്ന​തി​യി​ലേ​ക്ക് ന​യി​ക്കു​ക എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും കി​രീ​ടാ​വ​കാ​ശി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - 'Saudi Vision 2030'; The kingdom is on a great leap in the tenth year, says King Salman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.