1 യാ​ത്ര​ക്കി​ട​യി​ൽ വി​ശ്ര​മ​ത്തി​നാ​യി വ​ണ്ടി​യൊ​തു​ക്കി​യ​പ്പോ​ൾ, 2. അ​ഫ്​​സ​ൽ പ​ക​ർ​ത്തി​യ ചി​ത്രം

മ​ണ​ലാ​ര​ണ്യ​ങ്ങ​ളി​ലൂ​ടെ ഒ​രു ഏ​കാ​ന്ത പ​ഥി​ക​ൻ

അ​ഫ്​​സ​ൽ

 

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ വി​ശാ​ല​മാ​യ മ​ണ​ലാ​ര​ണ്യ​ങ്ങ​ളി​ലൂ​ടെ​യും മ​ല​നി​ര​ക​ളി​ലൂ​ടെ​യും ഏ​ക​നാ​യി യാ​ത്ര ചെ​യ്ത് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലും സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ലും ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് മ​ല​യാ​ളി യു​വാ​വ് അ​ഫ്സ​ൽ സ​ലീം. തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റു​മൂ​ട് തേ​മ്പാ​മൂ​ട് സ്വ​ദേ​ശി​യാ​യ അ​ഫ്സ​ൽ ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി​യു​ടെ മു​ക്കു​മൂ​ല​ക​ളി​ലൂ​ടെ ത​െൻറ സോ​ളോ ട്രി​പ്പു​ക​ൾ തു​ട​രു​ക​യാ​ണ്. മ​റ്റൊ​രു ഇ​ഷ്​​ട വി​നോ​ദ​മാ​യ ഫോ​​ട്ടോ​ഗ്രാ​ഫി​യും യാ​ത്ര​യു​ടെ ഭാ​ഗ​മാ​ണ്. റി​യാ​ദി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ 10-ാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് അ​ഫ്സ​ൽ ത​െൻറ യാ​ത്രാ​പ്രേ​മം തി​രി​ച്ച​റി​യു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പി​താ​വി​െൻറ വാ​ഹ​ന​വു​മാ​യി റി​യാ​ദി​ന് അ​ടു​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചാ​യി​രു​ന്നു തു​ട​ക്കം. 2000 മോ​ഡ​ൽ ഹ്യു​ണ്ടാ​യ് അ​ക്സ​ൻ​റ്​ കാ​റി​ൽ തു​മാ​മ മ​രു​ഭൂ പ്ര​ദേ​ശ​ത്താ​യി​രു​ന്നു ആ​ദ്യ യാ​ത്ര​ക​ൾ. 12-ാം ക്ലാ​സി​നു​ശേ​ഷം നാ​ട്ടി​ൽ പോ​യി ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് സൗ​ദി​യു​ടെ വി​ദൂ​ര ദി​ക്കു​ക​ളി​ലേ​ക്ക് യാ​ത്ര​ക​ൾ വ്യാ​പി​പ്പി​ച്ച​ത്.

യാ​ത്ര​ക​ൾ​ക്കാ​യി ര​ണ്ട് പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളാ​ണ് അ​ഫ്സ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്കാ​യി 2006 മോ​ഡ​ൽ ഫോ​ർ​ഡ് ക്രൗ​ൺ വി​ക്ടോ​റി​യ കാ​റും, ഓ​ഫ്-​റോ​ഡ് സാ​ഹ​സി​ക​ത​യ്ക്കാ​യി ജ​പ്പാ​നി​ൽ നി​ന്ന് എ​ത്തി​ച്ച പ്ര​ത്യേ​ക എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച 1995 മോ​ഡ​ൽ ജീ​പ്പും അ​ദ്ദേ​ഹം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, വെ​ൽ​ഡി​ങ്​ ജോ​ലി​ക​ൾ സ്വ​ന്ത​മാ​യി ചെ​യ്യു​ന്ന അ​ഫ്സ​ൽ, യാ​ത്ര​യ്ക്ക് ആ​വ​ശ്യ​മാ​യ ആ​ൾ​ട്ട​റേ​ഷ​ൻ പ​ണി​ക​ളെ​ല്ലാം സ്വ​യം നി​ർ​വ​ഹി​ക്കു​ന്നു എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ഓ​ൺ​ലൈ​നാ​യി വാ​ങ്ങു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ക്കാ​ൻ സ്വ​ന്ത​മാ​യി ഒ​രു വ​ർ​ക്ക്‌​ഷോ​പ്പ് ത​ന്നെ ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്. റി​യാ​ദി​ലെ റോ​ട്ടാ​ന ക​മ്പ​നി​യി​ൽ അ​ക്കൗ​ണ്ട​ൻ​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​ഫ്സ​ൽ, ആ​ഴ്ച​യി​ലു​ള്ള ര​ണ്ട് ദി​വ​സ​ത്തെ അ​വ​ധി​യി​ലാ​ണ് ത​െൻറ വ​ലി​യ യാ​ത്ര​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്യു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പു​റ​പ്പെ​ട്ട് ശ​നി​യാ​ഴ്ച രാ​ത്രി തി​രി​ച്ചെ​ത്തു​ന്ന രീ​തി​യി​ൽ ഏ​ക​ദേ​ശം 3200 കി​ലോ​മീ​റ്റ​ർ അ​ദ്ദേ​ഹം ഒ​റ്റ​യ്ക്ക് വാ​ഹ​നം ഓ​ടി​ക്കാ​റു​ണ്ട്. സൗ​ദി-​ജോ​ർ​ഡാ​ൻ അ​തി​ർ​ത്തി​യി​ലു​ള്ള ഹ​ഖ്ൽ വ​രെ നീ​ളു​ന്ന ഇ​ത്ത​രം യാ​ത്ര​ക​ളി​ൽ വാ​ഹ​ന​ത്തി​നു​ള്ളി​ലോ ടെൻറി​ലോ ആ​ണ് വി​ശ്ര​മ​വും രാ​ത്രി ഉ​റ​ക്ക​വും. വാ​ഹ​ന​ത്തി​ൽ ത​ന്നെ സ​ജ്ജീ​ക​രി​ച്ച അ​ടു​ക്ക​ള​യി​ൽ സ്വ​ന്ത​മാ​യി ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്നു. അ​ബ​ഹ​യി​ലെ ഹൈ​ഫ മ​ല​നി​ര​ക​ളാ​ണ് ത​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഇ​ട​മെ​ന്ന് അ​ഫ്സ​ൽ പ​റ​യു​ന്നു.

യാ​ത്ര​ക​ൾ​ക്കൊ​പ്പം മി​ക​ച്ചൊ​രു ഫോ​ട്ടോ​ഗ്രാ​ഫ​ർ കൂ​ടി​യാ​യ ഇ​ദ്ദേ​ഹം സൗ​ദി​യി​ൽ ഡ്രോ​ൺ പ​റ​ത്താ​ൻ ലൈ​സ​ൻ​സു​ള്ള വ്യ​ക്തി​യാ​ണ്. റി​യാ​ദ് ലു​ലു ഗ്രൂ​പ്പി​െൻറ ഡ്രോ​ൺ ഷൂ​ട്ട​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഹു​റൈ​മ​ല​യി​ലെ ഖ​റീ​ന​യി​ൽ സൗ​ദി​യി​ലെ ആ​ദ്യ​ത്തെ കാ​റ്റാ​ടി യ​ന്ത്രം സ്ഥാ​പി​ച്ച​പ്പോ​ൾ അ​ത് കാ​മ​റ​യി​ൽ പ​ക​ർ​ത്തി പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത് അ​ഫ്സ​ലാ​യി​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ഫ്സ​ലി​െൻറ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ക​ണ്ട് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ട്രാ​വ​ൽ ബ്ലോ​ഗ​ർ​മാ​ർ പോ​ലും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം യാ​ത്ര ചെ​യ്യാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്.

യാ​ത്ര​ക്കി​ട​യി​ൽ വ​ഴി​യ​രി​കി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ട്. മൂ​ന്ന് വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​നാ​യ അ​ഫ്സ​ലി​െൻറ യാ​ത്ര​ക​ളി​ൽ ചി​ല​പ്പോ​ൾ ഭാ​ര്യ മു​ബി​യും പ​ങ്കു​ചേ​രാ​റു​ണ്ട്. 40 വ​ർ​ഷ​മാ​യി ഗ​ൾ​ഫി​ലു​ള്ള മും​താ​സ് ഹോ​ട്ട​ൽ ഉ​ട​മ അ​ബ്​​ദു​ൽ ക​രീം സ​ലീ​മാ​ണ് പി​താ​വ്. ഷാ​ജി​റ ബീ​വി (മാ​താ​വ്), മ​ക​ൾ ന്യൂ​ഹ, സ​ഹോ​ദ​ര​ൻ അ​സ്ഹ​ർ, സ​ഹോ​ദ​രി മും​താ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. സൗ​ദി​ക്ക​പ്പു​റം ജോ​ർ​ഡ​ൻ, ഇ​റാ​ഖ്, ഇ​റാ​ൻ, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ മോ​ട്ടോ​ർ വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നാ​ണ് അ​ഫ്സ​ൽ ഇ​പ്പോ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. തി​ര​ക്കി​ല്ലാ​ത്ത പു​തി​യ പു​തി​യ ഇ​ട​ങ്ങ​ൾ തേ​ടി​യു​ള്ള അ​ഫ്സ​ലി​െൻറ യാ​ത്ര​ക​ൾ തു​ട​രു​ക​യാ​ണ്.

Tags:    
News Summary - A lone traveler through the sand dunes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.