ജി​ദ്ദ അ​നാ​കി​ഷ് കെ.​എം.​സി.​സി​യും ശ​റ​ഫി​യ അ​ബീ​ർ മെ​ഡി​ക്ക​ൽ സെൻറ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ സി.​കെ. റ​സാ​ഖ് മാ​സ്​​റ്റ​ർ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ അ​നാ​കി​ഷ് കെ.​എം.​സി.​സി ജീ​വ​ൻ ര​ക്ഷാ പ​രി​ശീ​ല​ന​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും

ജി​ദ്ദ: ജി​ദ്ദ അ​നാ​കി​ഷ് കെ.​എം.​സി.​സി.​യും ശ​റ​ഫി​യ അ​ബീ​ർ മെ​ഡി​ക്ക​ൽ സെൻറ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ജീ​വ​ൻ ര​ക്ഷാ പ​രി​ശീ​ല​ന​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും ശ്ര​ദ്ധേ​യ​മാ​യി. ശ​റ​ഫി​യ അ​ബീ​ർ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ കു​ടും​ബി​നി​ക​ൾ അ​ട​ക്കം നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. സി.​പി.​ആ​ർ, അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കു​ള്ള സ​ഹാ​യം, തീ​പൊ​ള്ള​ൽ, പാ​മ്പ് ക​ടി​യേ​റ്റ​വ​ർ​ക്കു​ള്ള പ​രി​ച​ര​ണം, ഇ​ല​ക്ട്രി​ക് ഷോ​ക്ക് ഏ​റ്റ​വ​ർ​ക്ക് ന​ൽ​കേ​ണ്ട പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഡോ​ക്ട​ർ മു​ഹ​മ്മ​ദ് ഫാ​യി​സ് പ​രി​ശീ​ല​ന ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.

അ​നാ​കി​ഷ് കെ.​എം.​സി.​സി. പ്ര​സി​ഡ​ന്റ് ബ​ഷീ​ർ കീ​ഴി​ല്ല​ത്തി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​ഗ​മം ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സി.​കെ. റ​സാ​ഖ് മാ​സ്​​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ഷ​ന​ൽ കെ.​എം.​സി.​സി. സെ​ക്ര​ട്ട​റി നാ​സ​ർ വെ​ളി​യം​ങ്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​സ്‌​ഹാ​ഖ് പൂ​ണ്ടോ​ളി, അ​ബ്​​ദു​റ​ഹ്​​മാ​ൻ വെ​ള്ളി​മാ​ട്‌​കു​ന്ന്, ഇ​സ്‌​മാ​ഈ​ൽ മു​ണ്ട​ക്കു​ളം, ഹ​സ്സ​ൻ ബ​ത്തേ​രി, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, സി​റാ​ജ് ക​ണ്ണ​വം എ​ന്നി​വ​രും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഇ​സ്‌​മാ​ഈ​ൽ മു​ണ്ടം​പ​റ​മ്പ്, അ​ബ്‌​ദു​ല്ല ഹി​റ്റാ​ച്ചി, അ​ഷ്‌​റ​ഫ് മു​ല്ല​പ​ള്ളി, നൗ​ഫ​ൽ ഉ​ള്ളാ​ട​ൻ, ഒ.​പി. അ​ബ്‌​ദു​ൽ​സ​ലാം, മു​ഹ​മ്മ​ദ് കു​ട്ടി പാ​ണ്ടി​ക്കാ​ട്, റ​ഹ്‌​മ​ത്ത് അ​ലി എ​ര​ഞ്ഞി​ക്ക​ൽ, ന​സീ​ഹ അ​ൻ​വ​ർ, സ​ലീ​ന ഇ​ബ്രാ​ഹീം, ഹ​സീ​ന അ​ഷ്‌​റ​ഫ് എ​ന്നി​വ​രും സം​സാ​രി​ച്ചു.

ബി​ഷ​ർ ബ​ഷീ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​സി. മു​ജീ​ബ് പാ​ങ്ങ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ ഫ​ത്താ​ഹ് താ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ബ​ഷീ​ർ കു​റ്റി​ക​ട​വ്, യാ​സ​ർ മാ​സ്​​റ്റ​ർ, ബ​ഷീ​ർ ആ​ഞ്ഞി​ല​ങ്ങാ​ടി, ശ​രീ​ഫ് തെ​ന്ന​ല, സ​മീ​ർ ചെ​മ്മ​ങ്ക​ട​വ്‌, അ​ൻ​വ​ർ അ​ബ്​​ദു​ല്ല, അ​ഫ്‌​സ​ൽ നാ​റാ​ണ​ത്ത്, മു​സ്ത്ഥ​ഫ മാ​സ്​​റ്റ​ർ, ശം​സു മ​ണ്ണാ​ർ​ക്കാ​ട്, കു​ഞ്ഞാ​ലി അ​ബീ​ർ, സ്‌​മി​ത എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Jeddah Anakish KMCC Lifesaving Training and Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.