കവി കുരീപ്പുഴ ശ്രീകുമാർ
റിയാദ്: പത്തനംതിട്ടയിലെ സാംസ്കാരിക പരിപാടിക്കിടെ പ്രമുഖ കവി കുരീപ്പുഴ ശ്രീകുമാറിെൻറ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച സംഭവം അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് റിയാദിലെ കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഉത്തരേന്ത്യയിലെ ദലിത്-വർഗീയ പീഡനങ്ങൾക്കെതിരെ കേരളം ഉയർത്തുന്ന പ്രതിരോധത്തെക്കുറിച്ചും സംസാരിക്കവെയാണ് ഒരു വിഭാഗം ആളുകൾ ഇടപെട്ട് പ്രസംഗം തടസ്സപ്പെടുത്തിയത്. സാംസ്കാരിക വേദികളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരത്തിലുള്ള കടന്നാക്രമണങ്ങൾ ഭയാനകമാണെന്ന് കേളി ചൂണ്ടിക്കാട്ടി.
ജാതി-മത ഭേദമെന്യേ എല്ലാവർക്കും സുരക്ഷിതമായി ജീവിക്കാവുന്ന ഇടമാണ് കേരളമെന്ന കവിയുടെ പരാമർശവും, വർഗീയ അതിക്രമങ്ങളിൽ നിന്ന് രക്ഷതേടി കേരളത്തിലെത്തിയ പ്രണയദമ്പതികളുടെ ഉദാഹരണവുമാണ് ചിലരിൽ അസഹിഷ്ണുതയുണ്ടാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ സാംസ്കാരിക വേദിയിൽ രാഷ്ട്രീയം പറയാൻ പാടില്ലെന്ന നിലപാടിനെ കുരീപ്പുഴ ശ്രീകുമാർ ശക്തമായി തള്ളിക്കളഞ്ഞു. താനൊരു രാഷ്ട്രീയ കവിയാണെന്നും തെൻറ കവിതയിൽ രാഷ്ട്രീയം ഉണ്ടാകുമെന്നും അത് തുടർന്നും പറയുമെന്നുമുള്ള അദ്ദേഹത്തിെൻറ നിലപാട് ശക്തമായ ചെറുത്തുനിൽപ്പിെൻറ സ്വരമാണ്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും നിശബ്ദരാക്കാൻ ശ്രമങ്ങൾ നടക്കുമ്പോൾ, അത്തരം പ്രവണതകൾ കേരളത്തിെൻറ പുരോഗമന മണ്ണിൽ നടപ്പാകില്ലെന്ന കവിയുടെ വാക്കുകൾ സാംസ്കാരിക കേരളത്തിെൻറ ഉറച്ച ശബ്ദമായി മാറുന്നു.
ഈ സംഭവത്തിൽ കേളി കലാ സാംസ്കാരിക വേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കുരീപ്പുഴ ശ്രീകുമാറിനോട് പൂർണമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.