Posted On
date_range Updated On
date_range മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: മലപ്പുറം സ്വദേശി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. വാഴക്കാട് മേപ്പത്തൂർ സ്വദേശി സുബൈർ (38) ആണ് മരിച്ചത്. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് റിയാദ് ശാഖയിലെ ജീവനക്കാരനായിരുന്നു. കമ്മദിെൻറയും ആമിനയുടെയും മകനാണ്. മുബീനയാണ് ഭാര്യ. മുഹമ്മദ് മഹ്ബിൻ ഷാ, മുഹമ്മദ് ഹനാൻ ഷാ എന്നിവർ മക്കളാണ്.
മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള മരണാനന്തര നടപടികൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് നേതൃത്വം നൽകുന്നു. ഭാരവാഹികളായ ഷറഫു പുളിക്കൽ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, സലീം സിയാം കണ്ടം, ജാഫർ വീമ്പൂർ, മുനീർ വാഴക്കാട് എന്നിവരും നെസ്റ്റോ പ്രതിനിധികളായ റാഫി വേങ്ങര, ജലീൽ വടകര എന്നിവരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.