പി.​വി. കാ​സി​മി​ന് കേ​ളി അ​ഫ്‌​ലാ​ജ് ക​ലാ​സാം​സ്​​കാ​രി​ക വേ​ദി യൂ​നി​റ്റ്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

43 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​രാ​മം

റി​യാ​ദ്: നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി അ​ഫ്‌​ലാ​ജ് യൂ​നി​റ്റ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​വി. കാ​സി​മി​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം പൂ​ള​ക്കു​ണ്ട് സ്വ​ദേ​ശി​യാ​യ കാ​സിം, ക​ഴി​ഞ്ഞ 43 വ​ർ​ഷ​മാ​യി അ​ഫ്‌​ലാ​ജി​ൽ ടെ​ക്​​സ്​​റ്റൈ​ൽ​സ് ഷോ​പ്പ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സ​ത്തി​നി​ട​യി​ൽ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്രി​യ​പ്പെ​ട്ട വ്യ​ക്തി​ത്വ​മാ​യി മാ​റാ​ൻ കാ​സി​മി​ന് സാ​ധി​ച്ചു​വെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ അ​നു​സ്മ​രി​ച്ചു. അ​ഫ്‌​ലാ​ജി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ യൂ​നി​റ്റ്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി ഷ​ബി അ​ബ്​​ദു​ൽ സ​ലാം, പ്ര​സി​ഡ​ൻ​റ്​ രാ​മ​കൃ​ഷ്ണ​ൻ കൂ​വോ​ട്, ട്ര​ഷ​റ​ർ ജ​യ​ൻ പെ​രു​നാ​ട്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം സ​ജീ​ന്ദ്ര ബാ​ബു, യൂ​നി​റ്റ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഗോ​പാ​ല കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ പ്ര​ജു മു​ട​ക്ക​യി​ൽ, ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ ര​മേ​ശ്‌ മു​ട​ക്ക​യി​ൽ, കെ.​ജെ. സാ​മു​വ​ൽ, ജോ​യി​ൻ​റ്​ ട്ര​ഷ​റ​ർ വി.​ടി. ബി​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ് പേ​ങ്ങാ​ട്ടി​രി, എ​ൻ. സ​തീ​ശ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. യൂ​ണി​റ്റി​െൻറ സ്നേ​ഹോ​പ​ഹാ​രം അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് കാ​സി​മി​ന് കൈ​മാ​റി. യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി ഷെ​ഫീ​ക്ക് വ​ള്ളി​കു​ന്ന​ത്ത് സ്വാ​ഗ​ത​വും പി.​വി. കാ​സിം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - A break from 43 years of exile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.