യൂത്ത് ഇന്ത്യ - ദാർ അസ്സിഹ ആരോഗ്യ ബോധവത്കരണ
ക്ലാസ് നയിച്ച ആരോഗ്യവിദഗ്ദ്ധൻ ഷിറോജിന് അയ്മൻ സഈദ് ഉപഹാരം സമ്മാനിക്കുന്നു
ദമ്മാം: യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസും യൂത്ത് ക്ലബ്ബും ദാർ അസ്സിഹ മെഡിക്കൽ സെൻററുമായി സഹകരിച്ച് ആരോഗ്യ ബോധവത്കരണ ക്ലാസും പ്രഥമശുശ്രൂഷാ പരിശീലനവും സംഘടിപ്പിച്ചു. ദാർ അസ്സിഹ സെൻററിൽ നടന്ന ക്യാമ്പിൽ ആരോഗ്യവിദഗ്ദ്ധൻ ഷിറോജ് ക്ലാസുകൾക്ക് നേതൃത്വം നൽകി.
ആരോഗ്യരംഗത്ത് സമൂഹത്തിൽ ഉണ്ടാവേണ്ട അവബോധത്തെക്കുറിച്ചും അടിയന്തര സാഹചര്യങ്ങളിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അപകട സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, സി.പി.ആർ, രക്തസ്രാവം നിയന്ത്രിക്കൽ, ഹൃദയാഘാത ലക്ഷണങ്ങൾ തിരിച്ചറിയൽ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും ക്യാമ്പിെൻറ ഭാഗമായി നൽകി. കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് അയ്മൻ സഈദ് ഉപഹാരം സമർപ്പിച്ചു.
വൈസ് പ്രസിഡൻറ് ത്വയ്യിബ് ആമുഖ ഭാഷണം നടത്തി. ജനസേവന കൺവീനർ ശാക്കിർ ഇല്യാസ് സ്വാഗതവും ബിനാൻ ബഷീർ നന്ദിയും പറഞ്ഞു. ജംഷീർ, ഗഫൂർ താണിക്കൽ, നസീഫ്, നാജിഹ്, അബ്ദുല്ല, സൈഫുദ്ധീൻ, ഫാഹിം, അനസ്, നുഅ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.