ജിദ്ദ ഇൻറർനാഷണൽ  ഇന്ത്യൻ സ്‌കൂൾ ഹെഡ്മാസ്റ്റർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

ജിദ്ദ: ഇന്റർനാഷണൽ  ഇന്ത്യൻ സ്‌കൂളിലെ ഒമ്പത് മുതൽ 12 വരെ ക്ലാസുകളുടെ ബോയ്സ് സെഷനിലേക്കുള്ള   ഹെഡ്മാസ്റ്റർ പോസ്റ്റിലേക്ക് അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ബിരുദാനന്തര ബിരുദം, ബി.എഡ് അല്ലെങ്കിൽ തത്തുല്യ കോഴ്സ് എന്നിവയാണ് യോഗ്യത. 

അതോടൊപ്പം സെക്കൻററി തലത്തിൽ 10 വർഷത്തിൽ കുറയാത്ത അധ്യാപനമോ സീനിയർ സെക്കൻററി തലത്തിൽ മൂന്ന് വർഷത്തെ അക്കാദമിക് അഡ്മിനിസ്ട്രേഷനായോ സൂപ്പർവൈസറായോ ജോലി ചെയ്തുള്ള പരിചയം കൂടിവേണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇന്ത്യയിലെ മാനവവിഭവ ശേഷി, വിദേശകാര്യ മന്ത്രാലയങ്ങളും സൗദി എംബസിയും അറ്റസ്റ്റ് ചെയ്തിരിക്കണം. 

അപേക്ഷകന് 50 വയസിൽ കൂടുതൽ പ്രായം പാടില്ല. സൗദിയിൽ താമസരേഖ ഉള്ളവർക്കായിരിക്കും മുൻഗണന. സ്‌കൂളിന്റെ www.iisjed.org എന്ന വെബ്സൈറ്റ് മുഖേന മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. പ്രായം തെളിയിക്കുന്നതിനായി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ കോപ്പി, വിദ്യാഭ്യാസ, പ്രവർത്തി പരിചയം തെളിയിക്കുന്നതിനുള്ള രേഖകൾ തുടങ്ങിയവയെല്ലാം അപേക്ഷയോടൊപ്പം സമർപ്പിക്കണം.  ജൂൺ 20 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകരിൽ നിന്നുള്ള യോഗ്യരായവരെ പ്രത്യേകം അഭിമുഖ പരീക്ഷ നടത്തിയായിരിക്കും ഹെഡ്മാസ്റ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കുക എന്ന് സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് recruitment@iisjed.org എന്ന ഇമെയിലിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Jedda international school-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.