ഇസ്മാഈൽ പുള്ളാട്ടിെൻറ ‘സിസിലി സി റിയാദ് ടു കൊച്ചി’ നോവൽ തബൂക്കിൽ നടന്ന ചടങ്ങിൽ ഡോ. അംജദ് ബിൻ സൈഹ് അൽ ജോഹാനി പ്രകാശനം ചെയ്യുന്നു
തബൂക്ക്: പ്രവാസി എഴുത്തുകാരൻ ഇസ്മാഈൽ പുള്ളാട്ട് രചിച്ച കോഴിക്കോട് ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിച്ച ‘സിസിലി സി റിയാദ് ടു കൊച്ചി’ നോവൽ പ്രകാശനം ചെയ്തു. ഓച്ചിറ കലാകേന്ദ്രം തബൂക്കിലെ ശാരലാം അൽ അറബ് റെസ്റ്റോറൻറിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഷാജഹാൻ കുളത്തൂപുഴയുടെ അധ്യക്ഷതയിൽ ഡോ. അംജദ് ബിൻ സൈഹ് അൽ ജോഹാനി പ്രകാശനകർമം നിർവഹിച്ചു.
സാജിദ ടീച്ചർ പുസ്തകപരിചയ പ്രഭാഷണം നടത്തി. ലാലു ശൂരനാട് ആദ്യകോപ്പി ഏറ്റുവാങ്ങി. ഡോ. ഹമീദ് അൽ ബലവി, ഡോ. ജയശ്രീ ഹരീഷ്, ഉബൈസ് മുസ്തഫ, ഫസൽ എടപ്പറ്റ, നൗഷാദ് കരുനാഗപ്പള്ളി, അലി വെട്ടത്തൂർ, ഉണ്ണി മുണ്ടുപറമ്പ്, യാസർ അൽ അംരി എന്നിവർ സംസാരിച്ചു. ഇസ്മാഈൽ പുള്ളാട്ടിെൻറ തന്നെ തബൂക്കിൽ നിന്നും രണ്ടാമത്തെ മലയാളം നോവൽ പ്രകാശനമാണിത്.
ബ്ലാക്ക് ആൻഡ് വൈറ്റ്, ലയൻസ് എഫ്.സി, അൽ അംരി എഫ്.സി, ലെജൻറ്സ് തബൂക്ക് എഫ്.സി, അത്യാബ് തസാജ് എഫ്.സി, എഫ്.സി തബൂക്ക്, തബൂക്ക് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികളും സാമൂഹിക സംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ഷൻഹീർ വയനാട്, ഹാഷിം ക്ലാപ്പന, സിദ്ദീഖ് കൊല്ലം, സമീർ, ഖാജാ ജിസ്തി, അമ്പിളി തോമസ് എന്നിവർ നേതൃത്വം നൽകി. ഷഫീഖ് പുരക്കുന്നിൽ സ്വാഗതവും ഇസ്മാഈൽ പുള്ളാട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.