ഇറാൻ പ്രസിഡന്‍റ്​ ഇബ്രാഹിം റൈസി റിയാദിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​നോടൊപ്പം 

റിയാദ്​: ഇറാൻ പ്രസിഡൻറ്​ ഇബ്രാഹിം റൈസി ആദ്യമായി സൗദി അറേബ്യയിൽ. ഗസ്സ വിഷയത്തിൽ ചേർന്ന അറബ്​-ഇസ്​ലാമിക്​ അസാധാരണ ഉച്ചകോടിയിൽ പ​ങ്കെടുക്കാനാണ്​ അദ്ദേഹത്തി​ന്‍റെ വരവ്​. റിയാദിൽ ഊഷ്​മള വ​രവേൽപ്പാണ്​ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​ന്‍റെ നേതൃത്വത്തിൽ​ നൽകിയത്​.

ഒരു ഇറാനിയൻ രാഷ്​ട്രത്തലവൻ സൗദിയിലെത്തുന്നത്​ 11 വർഷത്തിന്​ ശേഷമാണ്​. നീണ്ടകാലത്തെ അകൽച്ചക്ക്​ ശേഷം ഏതാനും മാസം മുമ്പാണ്​ ഇരുരാജ്യങ്ങളും വീണ്ടും അടുത്തതും ബന്ധം ഊഷ്​മളമായതും. 

Tags:    
News Summary - Iranian President in Riyadh after 11 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.