ഖുർആൻ പഠന പദ്ധതിയുടെ എട്ടാംഘട്ട ഉദ്ഘാടന പരിപാടിയിൽ ഡോ. ഐ.പി. അബ്ദുസ്സലാം സംസാരിക്കുന്നു

വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠനം: എട്ടാംഘട്ട ഉദ്ഘാടനവും സമ്മാനവിതരണവും

ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നടത്തിവരുന്ന ‘വെളിച്ചം സൗദി ഓൺലൈൻ’ ഖുർആൻ പഠനപദ്ധതിയുടെ എട്ടാംഘട്ട ദേശീയതല ഉദ്ഘാടനവും ഏഴാംഘട്ടത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്നു. കെ.എൻ.എം മർക്കസുദഅവ സെക്രട്ടറി ഡോ. ഐ.പി. അബ്ദുസ്സലാം ചടങ്ങ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ എട്ടാം ഘട്ട പാഠപുസ്തകത്തിെൻറ ആദ്യകോപ്പി അനസിന് നൽകിക്കൊണ്ട് അദ്ദേഹം പ്രകാശന കർമവും നിർവഹിച്ചു. ഹംസ നിലമ്പൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെളിച്ചം ഏഴാം ഘട്ട വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജിദ്ദയിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി ജേതാക്കളായ ഫെമിദ അസ്കർ, ഷബാന സഹദ്, ഹസീന അറക്കൽ എന്നിവരും, ഈ ഘട്ടത്തിലെ കാമ്പയിൻ ജേതാവായ റാഹില ശറഫുദ്ദീനും ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

വെളിച്ചം റമദാൻ ക്വിസിൽ ദേശീയതലത്തിൽ നാലാം റാങ്ക് കരസ്ഥമാക്കിയ റുബീന അനസ്, ജിദ്ദയിൽ നിന്നും കൂടുതൽ മാർക്ക് നേടിയ അബ്ദുൽ റഷാദ് കരുമാര, ഫാബീല നവാസ്, കാമ്പയിൻ വിന്നർമാരായ ഉൽഫത്ത്, അസീന മുഹമ്മദ് ബഷീർ എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയവരിൽ ഉൾപ്പെടുന്നു. വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷിൽ സംഘടിപ്പിച്ച ‘ദി ലൈറ്റ് ജൂനിയർ 2026’ മത്സരത്തിൽ ദേശീയതലത്തിൽ രണ്ടും മൂന്നും റാങ്കുകൾ നേടിയ മിന്ന, ഷെസ ഫാദിയ എന്നിവരും ജിദ്ദയിൽ നിന്നും കൂടുതൽ മാർക്ക് വാങ്ങിയ ഒ.കെ. റിഷാൻ, റയ്ന ഫാത്തിമ എന്നിവരും ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ ഏറ്റുവാങ്ങി. കെ.എൻ.എം മർക്കസുദഅവ സെക്രട്ടറി അബ്ദുൽ ലത്തീഫ് കരുമ്പൂലാക്കൽ ആശംസകൾ നേർന്നു. ജരീർ വേങ്ങര സ്വാഗതവും മൻസൂർ പൊന്നാനി നന്ദിയും പറഞ്ഞു.

Tags:    
News Summary - Inauguration and Prize Distribution Ceremony of Velicham Saudi Online Quran Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.