ഇംറാൻ ഖാ​െൻറ ആദ്യ വിദേശ സന്ദർശനം സൗദിയിലേക്ക്​

റിയാദ്​: പാകിസ്​ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാ​​െൻറ ആദ്യ വിദേശസന്ദർശനം സൗദിയിലേക്ക്​. പാകിസ്​ഥാൻ വാർത്താവിതരണമന്ത്രി ഫവാദ്​ ചൗധരിയെ ഉദ്ധരിച്ച്​ സൗദി പ്രാദേശികപത്രമാണിത്​ റിപ്പോർട്ട്​ ചെയ്​തത്​. സന്ദർശന തിയതി പ്രഖ്യാപിച്ചിട്ടില്ല. സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനുമായും ഇംറാൻ ഖാൻ കുടിക്കാഴ്​ച നടത്തും. സൗദി മാധ്യമവകുപ്പ്​ മന്ത്രി അവ്വാദ്​ അൽഅവ്വാദ്​ കഴിഞ്ഞ ദിവസം പാക്കിസ്​ഥാൻ സന്ദർശിക്കുകയും പ്രധാനമന്ത്രിയുമായി കുടിക്കാള്​ച നടത്തുകയും ചെയ്​തിരുന്നു.
Tags:    
News Summary - imrankhan visit-saudi- saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.