സൗ​ദി​യി​ൽ നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ പ​രി​ശോ​ധ​ന ഊ​ർ​ജി​തം; ഒ​രാ​ഴ്ച​ക്കി​ടെ 11,967 പേ​ർ പി​ടി​യി​ൽ

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷ​ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ഒ​രാ​ഴ്ച​യ്ക്കി​ടെ 11,967 പേ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പി​ടി​ക്ക​പ്പെ​ട്ട​വ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ താ​മ​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​വ​രാ​ണ് 7,650 പേ​ർ.

അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് 2,952 പേ​രെ​യും തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 1,365 പേ​രെ​യും പി​ടി​കൂ​ടി. രാ​ജ്യ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ 1,140 പേ​രി​ൽ 71 ശ​ത​മാ​നം പേ​ർ ഇ​ത്യോ​പ്യ​ക്കാ​രും 26 ശ​ത​മാ​നം യ​മ​നി​ക​ളും മൂ​ന്ന്​ ശ​ത​മാ​നം മ​റ്റ് രാ​ജ്യ​ക്കാ​രു​മാ​ണ്. കൂ​ടാ​തെ, അ​തി​ർ​ത്തി വ​ഴി അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച 42 പേ​രും, നി​യ​മ​ലം​ഘ​ക​ർ​ക്ക് യാ​ത്രാ​സൗ​ക​ര്യ​വും താ​മ​സ​വും ന​ൽ​കി​യ 17 പേ​രും അ​റ​സ്​​റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. രാ​ജ്യ​ത്തേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ക​യോ, അ​വ​ർ​ക്ക് ഗ​താ​ഗ​ത​മോ അ​ഭ​യ​മോ മ​റ്റ് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഹാ​യ​ങ്ങ​ളോ ന​ൽ​കു​ന്ന​ത് അ​തീ​വ ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് 15 വ​ർ​ഷം വ​രെ ത​ട​വും 10 ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കാം. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​വ​ർ മ​ക്ക, റി​യാ​ദ് മേ​ഖ​ല​യി​ലു​ള്ള​വ​രാ​ണെ​ങ്കി​ൽ 911 എ​ന്ന ന​മ്പ​റി​ലും, മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ 996, 999 എ​ന്നീ ന​മ്പ​റു​ക​ളി​ലും വി​ളി​ച്ച് വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Saudi Arabia intensifies crackdown on lawbreakers; 11,967 arrested in one week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.