കേ​ളി ഇ.​എം.​എ​സ്-​എ.​കെ.​ജി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ

സു​രേ​ഷ് ക​ണ്ണ​പു​രം സം​സാ​രി​ക്കു​ന്നു

വി​ക​സ​ന തു​ട​ർ​ച്ച​ക്ക് ഇ​ട​ത് സ​ർ​ക്കാ​ർ അ​നി​വാ​ര്യം: കേ​ളി ഇ.​എം.​എ​സ്-​എ.​കെ.​ജി അ​നു​സ്മ​ര​ണം

റി​യാ​ദ്: ആ​ധു​നി​ക കേ​ര​ള​ത്തി​െൻറ ശി​ല്പി​ക​ളി​ൽ പ്ര​മു​ഖ​രാ​യ ഇ.​എം.​എ​സ് ന​മ്പൂ​തി​രി​പ്പാ​ടി​െൻറ​യും എ.​കെ. ഗോ​പാ​ല​െൻറ​യും ഓ​ർ​മ​ക​ൾ പു​തു​ക്കി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ലോ​ക​ത്തി​ന് മാ​തൃ​ക​യാ​കു​ന്ന വി​ക​സ​ന മാ​തൃ​ക​ക​ൾ സൃ​ഷ്​​ടി​ച്ച് മു​ന്നേ​റു​ന്ന കേ​ര​ള​ത്തി​ന് ഇ​രു​വ​രും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ഐ​ക്യ​കേ​ര​ളം എ​ന്ന ദ​ർ​ശ​നം പ്രാ​യോ​ഗി​ക​മാ​ക്കു​ന്ന​തി​ലും, ആ​ദ്യ മ​ന്ത്രി​സ​ഭ​യെ ന​യി​ച്ച് ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​ന് അ​ടി​ത്ത​റ പാ​കു​ന്ന​തി​ലും ഇ.​എം.​എ​സ് സൈ​ദ്ധാ​ന്തി​ക​വും പ്രാ​യോ​ഗി​ക​വു​മാ​യ നേ​തൃ​ത്വം ന​ൽ​കി. അ​രി​കു​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​നാ​യ എ.​കെ.​ജി വ​ഹി​ച്ച പ​ങ്ക് പ​ക​രം വെ​ക്കാ​നി​ല്ലാ​ത്ത​താ​ണെ​ന്നും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തെ ഭ​ര​ണം, ഒ​രു തു​ട​ർ​ഭ​ര​ണം കേ​ര​ള​ത്തെ എ​ങ്ങ​നെ ഉ​യ​ർ​ച്ച​യി​ലെ​ത്തി​ക്കാ​മെ​ന്ന​തി​ന് തെ​ളി​വാ​ണെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ​രി​ക്ക​ലും ന​ട​പ്പാ​കി​ല്ലെ​ന്ന് ക​രു​തി​യ നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഈ ​കാ​ല​യ​ള​വി​ൽ യാ​ഥാ​ർ​ഥ്യ​മാ​യി. നി​ല​വി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​സ് ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ കെ.​പി.​എം. സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ഷ് ക​ണ്ണ​പു​രം അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും എ​ൻ.​ആ​ർ.​കെ ഫോ​റം ക​ൺ​വീ​ന​റു​മാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, കേ​ളി സെ​ക്ര​ട്ട​റി എ​സ്. സു​നി​ൽ കു​മാ​ർ, പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, കു​ടും​ബ​വേ​ദി പ്ര​സി​ഡ​ൻ​റ്​ ശ്രീ​ഷ സു​കേ​ഷ്, ട്ര​ഷ​റ​ർ സീ​ന സെ​ബി​ൻ, ചി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ സി.​എം. സു​രേ​ഷ് ലാ​ൽ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സീ​ബ കൂ​വോ​ട് സ്വാ​ഗ​ത​വും ജോ​സ​ഫ് ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - This government is essential for continued development: Kelly EMS-AKG Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.