അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും
റിയാദ്: സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് (ശനിയാഴ്ച) ടെലിഫോണിലൂടെ ചർച്ച നടത്തി. മേഖലയിലെ സുപ്രധാന സാഹചര്യങ്ങളും ഉഭയകക്ഷി താല്പര്യമുള്ള വിഷയങ്ങളും ഇരുവരും സംസാരിച്ചു. സൗദി അറേബ്യയുടെ പരമാധികാരത്തിന് വെല്ലുവിളിയുയർത്തുന്നതും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതുമായ ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളെ ഇന്ത്യൻ പ്രധാനമന്ത്രി കടുത്ത ഭാഷയിൽ അപലപിച്ചു. ഇത്തരം പ്രകോപനങ്ങൾക്കെതിരെ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അദ്ദേഹം ഒരിക്കൽ കൂടി അറിയിച്ചു.
നിലവിലെ സൈനിക നീക്കങ്ങൾ മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. രാജ്യാന്തര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷക്കും ആഗോള സമ്പദ്‌വ്യവസ്ഥക്കും നിലവിലെ സംഘർഷങ്ങൾ ഉയർത്തുന്ന ഭീഷണികളും സംഭാഷണത്തിൽ പ്രധാന വിഷയമായി. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സമാധാനം പുനഃസ്ഥാപിക്കാൻ സംയുക്തമായ ശ്രമങ്ങൾ അനിവാര്യമാണെന്നും ചർച്ചയിൽ വിലയിരുത്തപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.