ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി ക​സ്​​റ്റം​സ്; സൗ​ദി​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ മ​യ​ക്കു​മ​രു​ന്ന്​ ഉ​ൾ​പ്പെ​ടെ 642 നി​രോ​ധി​ത വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

ജി​ദ്ദ: രാ​ജ്യ​ത്തെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും നി​യ​മ​വി​രു​ദ്ധ വ​സ്തു​ക്ക​ളി​ൽ​നി​ന്ന് സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി സൗ​ദി സ​കാ​ത്ത്, നി​കു​തി, ക​സ്​​റ്റം​സ് അ​തോ​റി​റ്റി ന​ട​ത്തു​ന്ന പ​ഴു​ത​ട​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ളി​ൽ വ​ൻ വി​ജ​യം.

ഒ​രാ​ഴ്ച​ക്കി​ടെ വി​വി​ധ ക​ര, നാ​വി​ക, വ്യോ​മ തു​റ​മു​ഖ​ങ്ങ​ൾ വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 642 നി​രോ​ധി​ത വ​സ്തു​ക്ക​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ 81 ത​രം മ​യ​ക്കു​മ​രു​ന്നു​ക​ൾ, 200 നി​രോ​ധി​ത വ​സ്തു​ക്ക​ൾ, 1,392 പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

കൂ​ടാ​തെ ക​റ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ട്ട്​ കേ​സു​ക​ളും, ആ​യു​ധ​ങ്ങ​ളും അ​വ​യു​ടെ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​റ്​ കേ​സു​ക​ളും അ​തോ​റി​റ്റി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. രാ​ജ്യ​ത്തേ​ക്കു​ള്ള ഇ​റ​ക്കു​മ​തി​യി​ലും ക​യ​റ്റു​മ​തി​യി​ലും ക​ർ​ശ​ന​മാ​യ നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്ന് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

ക​ര, ജ​ല അ​തി​ർ​ത്തി​ക​ളി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തോ മ​റ്റ് നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ സു​ര​ക്ഷാ വി​ഭാ​ഗ​ത്തെ​യോ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ളി​നെ​യോ വി​വ​രം അ​റി​യി​ക്കാ​ൻ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ 1910 എ​ന്ന ന​മ്പ​റി​ലോ 1910@zatca.gov.sa എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Customs tightens vigilance; 642 contraband items seized in Saudi Arabia in one week, including drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.