പൊന്നാനി, തവനൂർ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
റിയാദ്: ഒ.ഐ.സി.സി പൊന്നാനി, തവനൂർ മണ്ഡലം കമ്മിറ്റികളും കെ.എം.സി.സി പൊന്നാനി മണ്ഡലം കമ്മിറ്റിയും ചേർന്ന് റിയാദിൽ സംയുക്ത തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ബത്ഹയിലെ സബർമതി ഹാളിൽ നടന്ന പരിപാടി ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് സിദ്ധിഖ് കല്ലുപറമ്പെൻറ അധ്യക്ഷതയിൽ കെ.എം.സി.സി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര മുഖ്യപ്രഭാഷണം നടത്തി.
മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും യു.ഡി.എഫ് മികച്ച വിജയം കൈവരിക്കുമെന്നും ശക്തമായ സംഘടനാ പ്രവർത്തനവും ജനപിന്തുണയും അതിന് വഴിയൊരുക്കുമെന്നും സലീം കളക്കര പറഞ്ഞു. പ്രത്യേകിച്ച് പൊന്നാനി, തവനൂർ മണ്ഡലങ്ങളിൽ ദീർഘകാലമായുള്ള സിപിഎം ആധിപത്യം അവസാനിപ്പിക്കാൻ ഏകോപിതവും വ്യാപകവുമായ പ്രചാരണങ്ങളാണ് യു.ഡി.എഫ് നടത്തുന്നത്. ബൂത്ത് തലത്തിൽ വരെ പ്രവർത്തകരെ സജ്ജമാക്കി വോട്ടർമാരുമായി നേരിട്ടുള്ള ബന്ധം ഉറപ്പാക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും നേതാക്കൾ വ്യക്തമാക്കി. യുവജനങ്ങൾ, വനിതകൾ, പ്രവാസികൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും ചടങ്ങിൽ ആസൂത്രണം ചെയ്തു.
പൊന്നാനി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.പി. നൗഷാദ് അലി ഓൺലൈനിലൂടെ കൺവെൻഷനെ അഭിസംബോധന ചെയ്തു. മണ്ഡലത്തിെൻറ സമഗ്ര വികസനം ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യരംഗം, തൊഴിൽ അവസരങ്ങൾ എന്നിവയിൽ ഗണ്യമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് തെൻറ പ്രതിജ്ഞയെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവാസി സമൂഹത്തിെൻറ പിന്തുണ യു.ഡി.എഫ് വിജയത്തിൽ നിർണായക ശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒ.ഐ.സി.സി, കെ.എം.സി.സി നേതാക്കളായ അമീർ പട്ടണത്ത്, അബ്ദുൽ അസീസ്, വഹീദ് വാഴേക്കാട്, സഫീർ, ബഷീർ കോട്ടക്കൽ, അസ്ലം കളക്കര, റസാഖ് പൊന്നാനി, ബിലാൽ, ജാഫർ പുറങ്ങ്, ബക്കർ കിളിയിൽ എന്നിവർ സംസാരിച്ചു. നിസാർ, അലി, ഷഫീഖ്, നൗഷാദ്, അൽതാഫ്, അബ്ദു, ഫാറൂഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഷംസു പൊന്നാനി സ്വാഗതവും അൻസാർ നൈതല്ലൂർ നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും പ്രവാസി സമൂഹത്തിെൻറ ഏകോപിത ഇടപെടൽ ഉറപ്പാക്കി സ്ഥാനാർഥികളുടെ വിജയം സുനിശ്ചിതമാക്കണമെന്നുമുള്ള ആഹ്വാനത്തോടെയാണ് കൺവെൻഷൻ സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.