ലൈ​ല

വ​യ​നാ​ട്​ സ്വ​ദേ​ശി ഉം​റ തീ​ർ​ഥാ​ട​ക റി​യാ​ദി​ൽ നി​ര്യാ​ത​യാ​യി

റി​യാ​ദ്: ഉം​റ വി​സ​യി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ പാ​ല​ക്കാ​ട് നെ​ന്മാ​റ സ്വ​ദേ​ശി​നി റി​യാ​ദി​ൽ മ​രി​ച്ചു. കൈ​റാ​ടി വ​ട​ക്കേ​പ്പ​റ​മ്പ് ബ​ഷീ​റി​െൻറ ഭാ​ര്യ ലൈ​ല​യാ​ണ് (50) റി​യാ​ദി​ലെ താ​മ​സ​സ്ഥ​ല​ത്ത് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്. ഒ​ന്ന​ര മാ​സം മു​മ്പാ​ണ് ലൈ​ല ഉം​റ നി​ർ​വ​ഹി​ക്കാ​നാ​യി സൗ​ദി​യി​ൽ എ​ത്തി​യ​ത്.

ഉം​റ​ക്ക് ശേ​ഷം റി​യാ​ദി​ലു​ള്ള മ​ക്ക​ളു​ടെ കൂ​ടെ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് ബ​ഷീ​ർ നാ​ട്ടി​ലാ​ണ്. മ​ക്ക​ൾ: നി​സാ​ർ (ബം​ഗ​ളു​രു), അ​ൻ​സ​ർ (റി​യാ​ദ്), അ​നീ​ഷ (റി​യാ​ദ്). നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കും. റി​യാ​ദ് കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് പു​ല്ലൂ​ർ, മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ റി​യാ​സ് ചി​ങ്ങ​ത്ത്, ജു​നൈ​ദ് ഓ​മ​ച്ച​പ്പു​ഴ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

Tags:    
News Summary - Wayanad native Umrah pilgrimdiesin Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.