ഹി​ദ നൗ​റി​ൻ

ദ​മ്മാം-​റി​യാ​ദ് ഹൈ​വേ​യി​ൽ വാ​ഹ​നാ​പ​ക​ടം: വ​യ​നാ​ട്​ സ്വ​ദേ​ശി​നി മ​രി​ച്ചു

ദ​മ്മാം: സൗ​ദി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യ​നാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചു. വൈ​ത്തി​രി സ്വ​ദേ​ശി ഹി​ദ നൗ​റി​നാ​ണ് (23) മ​രി​ച്ച​ത്. ദ​മ്മാം-​റി​യാ​ദ് ഹൈ​വേ​യി​ൽ ഒ​റൈ​റ​ക്ക​ടു​ത്ത് ഉ​മ്മു​ൽ അ​റാ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. ഹി​ദ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഹി​ദ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് യാ​സീ​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​റും ഒ​രാ​ഴ്ച മു​മ്പാ​ണ് ദ​മ്മാ​മി​ൽ വെ​ച്ച് ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ന്ന​ത്. റി​യാ​ദി​ലു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ന​വ​ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം സൗ​ദി​യി​ൽ ത​ന്നെ മ​റ​വ് ചെ​യ്യു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Road accident on Dammam-Riyadh highway: Wayanad native dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.