പൊലീസ്​ പിടിയിലായ യമനി പൗരനും മാനുകളും

അനധികൃത മാൻ കടത്ത്​: യമനി അറസ്​റ്റിൽ

റിയാദ്​: വന്യമൃഗമായ മാനുകളെ നിയമവിരുദ്ധമായി സ്വന്തമാക്കുകയും വളർത്തുകയും കള്ളക്കടത്ത്​ നടത്തുകയും ചെയ്​ത കുറ്റത്തിന്​ യമനി പൗരൻ സൗദിയിൽ അറസ്​റ്റിൽ. വന്യമൃഗങ്ങളെ സ്വകാര്യ വ്യക്തികൾക്ക്​ വളർത്താൻ അനുമതിയില്ല. മറ്റൊരിടത്തേക്ക്​ കടത്തിക്കൊണ്ടുപോകാനുമാവില്ല. ഇത്​ പരിസ്ഥിതിക്കെതിരായ അതിക്രമമായാണ്​ കണക്കാക്കുന്നത്​. എന്നാൽ 30 വയസിനടുത്ത്​ പ്രായമുള്ള ഇയാൾ മാനുകളെ ഒരു ട്രക്കിൽ കടത്തുന്നതിനിടയിലാണ് പിടിയിലായത്​.

ട്രക്കിൽ നിറയെ ഇട്ടിരുന്ന മാനുകളെയും കണ്ടെത്തിയിട്ടുണ്​. തെക്കൻ സൗദിയിലെ അൽദായർ മേഖലയിൽ നിന്ന്​ ജീസാൻ പൊലീസാണ്​ ഇയാളെയും മാനുകളെയും കസ്​റ്റഡിയിലെടുത്തത്​.​ സെക്യൂരിറ്റി കൺട്രോൾ സെൻറർ ഉദ്യോഗസ്​ഥരാണ്​ പിടികൂടിയത്​. ഇത്തരത്തിലുള്ള പാരിസ്ഥിതിക വിരുദ്ധ പ്രവൃത്തികൾ ശ്രദ്ധയിൽ പെട്ടാൽ മക്ക, റിയാദ്​ മേഖലകളിൽ 911, മറ്റ്​ പ്രവിശ്യകളിൽ 999, 996 എന്നീ അടിയന്തര ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന്​ ജീസാൻ പൊലീസ്​ വക്താവ്​ മേജർ നായിഫ്​ ഹഖമി അറിയിച്ചു.

Tags:    
News Summary - Illegal deer smuggling Yemeni arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.