ദമ്മാം: അവധിക്ക് നാട്ടിൽ പോയ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകൻ കാസർകോട് സ്വദേശി അസൈനാർ ഹാജി പജിയാട്ട (63) നാട്ടിൽ നിര്യാതനായി. ദമ്മാമിലും അൽഖോബാറിലുമായി ദീർഘകാലം പ്രവാസിയായിരുന്നു. ആറുമാസം മുമ്പാണ് അവധിക്ക് നാട്ടിലേക്ക് മടങ്ങിയത്.
ഐ.സി.എഫ് സീക്കോ സെക്ടർ ക്ഷേമകാര്യ പ്രസിഡന്റ്, മുഹിമ്മാത്ത് ദമ്മാം കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. ഭാര്യ: ഉമ്മു ഹലീമ, മക്കൾ: നഈം (ദമ്മാം), നജീം, മരുമകൻ: അബ്ദുല്ല തെരുവത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.