ദമ്മാം: ഐ.സി.എഫ് ഇന്റർനാഷണൽ തലത്തിൽ നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിന് ദമ്മാമിൽ തുടക്കമായി. പ്രവാസികൾക്കിടയിലും വർധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം, ആത്മഹത്യ എന്നിവ തടയുക എന്ന ലക്ഷ്യത്തോടെ അടിസ്ഥാന പ്രാദേശിക ഘടകമായ യൂനിറ്റ് മുതൽ ഇൻറ്റർനാഷണൽ തലം വരെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.പ്രവാസികൾക്കിടയിൽ ലഹരി ഉപയോഗവും വിപണനവും ആത്മഹത്യയും തടയിട്ടില്ലെങ്കിലുള്ള വൻവിപത്തിനെതിരെ പ്രതിരോധം തീർക്കുക എന്നതാണ് ലക്ഷ്യം.
വ്യക്തികളെയും സമൂഹത്തെയും ഒരുപോലെ ഗ്രസിക്കുന്ന ലഹരിയെയും ആത്മഹത്യയെയും സംഘടനകളും സമൂഹവും ഒന്നിച്ചു നിന്നെങ്കിലെ ചെറുത്ത് തോൽപിക്കാനാവൂ എന്നും അതിനായി എല്ലാതുറയിലും പെട്ട ആളുകളുകളുടെ കൂട്ടായ്മ നിലവിൽ വരണമെന്നും വ്യക്തികൾ സ്വയം സന്നദ്ധരാവണമെന്നും നേതാക്കൾ അഭിപ്രായപെട്ടു.'ധ്വനി'എന്ന പേരിൽ ഐ.സി.എഫ് ദമ്മാം റീജിയൻ സംഘടിപ്പിച്ച പരിപാടി ഐ.സി.എഫ് സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. ശംസുദ്ധീൻ സഅദി അധ്യക്ഷതവഹിച്ചു.
സൗദി ഈസ്റ്റ് ചാപ്റ്റർ ദഅവ സെക്രട്ടറി അൻവർ കളറോട് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് എം.കെ അഹ്മദ് നിസാമി ഇരിങ്ങല്ലൂർ, ചാപ്റ്റർ സെക്രട്ടറി ശരീഫ് മണ്ണൂർ, മുഹമ്മദ് അമാനി, റാഷിദ് കോഴിക്കോട്, നാസർ മസ്താൻമുക്ക്, അഷ്റഫ് ചാപ്പനങ്ങാടി, മുസ്തഫ മുക്കൂട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സെക്രട്ടറി പി.കെ മുനീർ തോട്ടട സ്വാഗതവും ജഅഫർ സാദിഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.