മക്ക മസ്ജിദുൽ ഹറാമിെൻറ പഴയകാല ചിത്രം
റിയാദ്: ഹജ്ജിെൻറയും ഇരുഹറമുകളുടെയും ചരിത്രം സംബന്ധിച്ചുള്ള ദേശീയ പണ്ഡിത സമ്മേളനം നവംബറിൽ നടക്കും. കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച് ആൻഡ് ആർക്കൈവ്സ് ആണ് സംഘാടകർ. ഇസ്ലാമിെൻറ ഏറ്റവും പവിത്രമായ ആചാരങ്ങളും ചരിത്ര പൈതൃകങ്ങളും രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. ‘ഹജ്ജും ഇരുഹറമുകളും: ചരിത്രം, സംസ്കാരം, വാസ്തുവിദ്യ - സുസ്ഥിര അറിവിലേക്കും ഡിജിറ്റൽ ഡോക്യുമെേൻറഷനിലേക്കും’ എന്നപേരിലാണ് സമ്മേളനം.
പുണ്യസ്ഥലങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്നതിൽ രാജ്യത്തെ മുൻനിര സ്ഥാപനങ്ങളായ ഹജ്ജ്, ഉംറ മന്ത്രാലയത്തിെൻറയും ഗസ്റ്റ്സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാമിെൻറയും സഹകരണത്തോടെയായിരിക്കും ഇത് സംഘടിപ്പിക്കുക. ചരിത്രം, വാസ്തുവിദ്യ, ഇസ്ലാമിക കലകൾ, സാഹിത്യം, ഭൂമിശാസ്ത്രം, മാധ്യമങ്ങൾ, ഡിജിറ്റൽ പഠനങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ള പണ്ഡിതന്മാരെ ഒരുമിച്ച് കൊണ്ടുവന്ന് ഹജ്ജിെൻറയും ഇരുഹറമുകളുടെയും പൈതൃകം സംരക്ഷിക്കുന്നതിനും വിവരിക്കുന്നതിനുമുള്ള പുതിയ കാഴ്ചപ്പാടുകളും രീതിശാസ്ത്രങ്ങളും പര്യവേക്ഷണം ചെയ്യുക എന്നതാണ് സമ്മേളനത്തിെൻറ ലക്ഷ്യം.
ഉയർന്നുവരുന്ന സാങ്കേതിക വിദ്യകൾക്ക് ഡോക്യുമെേൻറഷൻ ശ്രമങ്ങളെ എങ്ങനെ സമ്പന്നമാക്കാമെന്നും പൊതുജന അവബോധവും ആഗോള അക്കാദമിക് സഹകരണവും വർധിപ്പിക്കുന്ന ആഴത്തിലുള്ള ഡിജിറ്റൽ അനുഭവങ്ങൾ നൽകാമെന്നും എടുത്തുകാണിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇരുഹറമുകളെ സേവിക്കുന്നതിൽ സൗദിയുടെ പങ്ക്, ചരിത്രഗ്രന്ഥങ്ങളിലും യാത്രാവിവരണങ്ങളിലും ഹജ്ജും പുണ്യസ്ഥലങ്ങളും ഇരുഹറമുകളുടെ വാസ്തുവിദ്യയും ദൃശ്യ ഐഡൻറിറ്റിയും സാംസ്കാരിക സ്മരണയിലും സാമൂഹിക പൈതൃകത്തിലും ഹജ്ജ്, ഹജ്ജ് രേഖകളിലെ ആധുനിക സാങ്കേതികവിദ്യകൾ എന്നിങ്ങനെ അഞ്ച് പ്രധാന വിഷയങ്ങളിലാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുക.
കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഇതിനായി പ്രബന്ധങ്ങൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. 1447 റബീഉൽ അവ്വൽ അവസാനം വരെ സമർപ്പണത്തിന് സമയമുണ്ട്. സമർപ്പിക്കപ്പെട്ട വർക്കുകൾ ഒരു മാസത്തെ സുക്ഷ്മ അവലോകനത്തിന് വിധേയമാക്കും. തുടർന്ന് ഒരു മാസത്തെ പുനരവലോകന കാലയളവ് ഉണ്ടാകും. രണ്ടാഴ്ചത്തെ അന്തിമ ഭേദഗതികൾക്കു ശേഷം സ്വീകാര്യമായ പ്രബന്ധങ്ങൾ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.