Posted On
date_range Updated On
date_range ഹൃദയാഘാതം; കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോഴിക്കോട് കടലുണ്ടി മണ്ണൂർ പെരുമുഖം സ്വദേശി അബ്ദുറസാഖ് (55) ആണ് വെള്ളിയാഴ്ച വൈകീട്ട് നാലോടെ റിയാദ് എക്സിറ്റ് 26ലെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരിച്ചത്.
റിയാദിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: അലവി. മാതാവ്: ആമിനക്കുട്ടി. ഭാര്യ: സാഹിദ. മക്കൾ: അൻഫാസ് (ദമ്മാം), അൻഷാദ്, അമിന.
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, നൗഫൽ തിരൂർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.