അഷ്റഫ്

ഹൃദയാഘാതം; കണ്ണൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. പേരാവൂർ മുരിങ്ങോടി സ്വദേശി മുള്ളൻപറമ്പത്ത് അഷ്റഫാണ് (51) മരിച്ചത്.

മഹ്ജറിൽ ബൂഫിയ നടത്തുകയായിരുന്ന ഇദ്ദേഹത്തെ നെഞ്ചുവേദനയെ തുടർന്ന് മഹ്ജർ കിങ്​ അബ്​ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സക്കിടെയാണ് മരണം. 30 വർഷത്തോളമായി പ്രവാസിയാണ്. പിതാവ്: പക്രു ഹാജി. മാതാവ്: കുഞ്ഞിപ്പാത്തു. മക്കൾ: റിൻസില ബാനു, റിഫാന, റഫ്ന, മരുമകൻ: അനീസ്. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാനും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - Heart attack; Kannur native dies in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.