Posted On
date_range Updated On
date_range ഹൃദയഘാതം; മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി
മദീന: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി. പെരിന്തൽമണ്ണ അരക്കുപറമ്പ് സ്വദേശി സൈദ് മുഹമ്മദ് (55) ആണ് മദീന കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്. 35 വർഷത്തിലധികമായി പ്രവാസി ആയിരുന്ന ഇദ്ദേഹം അഞ്ചു വർഷമായി മദീന സംസം റസ്റ്റോറന്റ് ജീവനക്കാരനായിരുന്നു.
മരണവിവരമറിഞ്ഞു മകൻ നൗഷാദും ബന്ധുക്കളും ജിദ്ദയിൽ നിന്ന് മദീനയിൽ എത്തിയിട്ടുണ്ട്. ഭാര്യ: സക്കീന, മക്കൾ: അഫ്സത്ത്, നൗഷാദ്, സിഫാനത്ത്. മരണാന്തര നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.