ജുബൈലിൽ ‘ഹാർമോണിയസ് കേരള സീസൺ 2’ എൻട്രി ടിക്കറ്റ് ആബിദ് അൻസാർ ഏറ്റുവാങ്ങുന്നു
ജുബൈൽ: ആദ്യ ഇന്ത്യൻ അന്താരാഷ്ട്ര ദിനപത്രമായ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ഒരുമയുടെ മഹോത്സവം ‘ഹാർമോണിയസ് കേരള സീസൺ രണ്ടി’െൻറ ടിക്കറ്റ് വിൽപന വ്യാവസായിക നഗരമായ ജുബൈലിലും ആരംഭിച്ചു.
കിഴക്കൻ പ്രവിശ്യയിലെ മലയാളി സമൂഹം ആകാംക്ഷയോടെയാണ് മെലഡികളുടെ രാജകുമാരൻ എം.ജി. ശ്രീകുമാർ നയിക്കുന്ന സംഗീതോത്സവ മേളക്കായി കാത്തിരിക്കുന്നത്. ഈ മാസം 26ന് ദമ്മാം-അൽഖോബാർ ഹൈവേയിലെ സ്പോർട്സ് സിറ്റി (ഗ്രീൻ സ്പോർട്സ് ഇൻഡോർ സ്റ്റേഡിയ)ത്തിൽ അരങ്ങേറുന്ന ഉത്സവത്തിലേക്കുള്ള ടിക്കറ്റ് വിൽപന ദമ്മാമിൽ കഴിഞ്ഞയാഴ്ച തന്നെ ആരംഭിച്ചിരുന്നു.
എം.ജി. ശ്രീകുമാർ നയിക്കുന്ന മഹോത്സവത്തിൽ പ്രശസ്ത നടി പാർവതി തിരുവോത്ത്, യുവനടൻ അർജുൻ അശോകൻ, ഗായകരായ നിത്യ മാമ്മൻ, ശിഖ പ്രഭാകരൻ, ലിബിൻ സഖറിയ, ഗോകുൽ ഗോപകുമാർ, നർത്തകൻ റംസാൻ മുഹമ്മദ്, സിദ്ദീഖ് റോഷൻ എന്നിവരാണ് പങ്കെടുക്കുന്നത്. മിഥുൻ രമേശാണ് അവതാരകൻ. ജുബൈലിൽനിന്ന് 100 കിലോമീറ്റർ അകലെയാണ് ദമ്മാം ഗ്രീൻ സ്പോർട്സ് സ്റ്റേഡിയം. മഹത്തായ കലോത്സവത്തിന് സംഘാടകർ തികവുറ്റ ക്രമീകരണങ്ങളാണ് ഒരുക്കുക.
ജുബൈൽ നിവാസികൾക്ക് ടിക്കറ്റ് ലഭ്യത ഉറപ്പുവരുത്താൻ മലയാളി ഹോട്ടലുകളിലും നഗരത്തിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും കൗണ്ടറുകൾ തുറക്കുമെന്ന് സംഘാടകർ അറിയിച്ചു. കുടുംബസമേതം താമസിക്കുന്നവരും ബാച്ചിലർമാർ ഗ്രൂപ്പുകളായും ടിക്കറ്റുകൾ സ്വന്തമാക്കിത്തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പുകളായി വാങ്ങുമ്പോൾ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയും.
ടിക്കറ്റ് നിരക്ക്
സിൽവർ, ഗോൾഡ്, പ്ലാറ്റിനം, വി.ഐ.പി എന്നീ കാറ്റഗറികളിൽ ടിക്കറ്റുകൾ ലഭ്യമാണ്. സിൽവർ കാറ്റഗറി: ഒരു ടിക്കറ്റിന് 30 സൗദി റിയാൽ; നാല് ടിക്കറ്റുകൾക്ക് 100 റിയാൽ. ഗോൾഡ് കാറ്റഗറി: ഒരു ടിക്കറ്റിന് 50 റിയാൽ; നാല് ടിക്കറ്റുകൾക്ക് 175 റിയാൽ. പ്ലാറ്റിനം കാറ്റഗറി: ഒരു ടിക്കറ്റിന് 150 റിയാൽ; നാല് ടിക്കറ്റുകൾക്ക് 500 റിയാൽ. വി.ഐ.പി കാറ്റഗറി: ഒരു ടിക്കറ്റിന് 500 സൗദി റിയാൽ; നാല് ടിക്കറ്റുകൾക്ക് 1750 സൗദി റിയാൽ. ടിക്കറ്റുകൾക്കായി ജുബൈലിൽ 055 663 7394, 050 156 9738 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.