ഹാർമോണിയസ് കേരള; സൗജന്യ ബസ് സർവിസ് വൈകീട്ട് അഞ്ചിന്
ജിദ്ദ: ‘ഹാർമോണിയസ് കേരള’ മെഗാ ഷോ നടക്കുന്ന ഉസ്ഫാനിലെ ഇക്വസ്ട്രിയൻ പാർക്കിലേക്ക് ജിദ്ദ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള സൗജന്യ ബസ് സർവിസുകൾ പ്രഖ്യാപിച്ച ലൊക്കേഷനുകളിൽനിന്ന് കൃത്യം വൈകീട്ട് അഞ്ചിന് പുറപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. ആദ്യം വരുന്നവർക്ക് മുൻഗണനാക്രമത്തിലായിരിക്കും സൗകര്യം ഏർപ്പെടുത്തുക.
ഷോ കഴിഞ്ഞതിനുശേഷം അതേ വാഹനംതന്നെ, പുറപ്പെട്ട ലൊക്കേഷനിലേക്ക് തിരിച്ചും സർവിസ് നടത്തും. നേരത്തേ പ്രഖ്യാപിച്ച ലൊക്കേഷനുകൾക്കു പുറമെ പുതുതായി ചില ലൊക്കേഷനുകളും അനുവദിച്ചിട്ടുണ്ട്. ബസ് പുറപ്പെടുന്ന ലൊക്കേഷനുകളും അതത് കോഓഡിനേറ്റർമാരുടെ വിവരങ്ങളും താഴെ കൊടുക്കുന്നു. സർവിസുകളെ സംബന്ധിച്ച പൊതു അന്വേഷണങ്ങൾക്ക് 0504507422 (ഷാഹിദുൽ ഹഖ്) എന്ന വാട്സ്ആപ്/മൊബൈൽ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. നേരത്തേ രജിസ്റ്റർ ചെയ്യാത്തവർക്കും അതത് ലൊക്കേഷനിൽ അഞ്ചിനു മുമ്പ് എത്തിയാൽ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
- അൽഖുംറ-ക്വാളിറ്റി റസ്റ്റാറൻറ് സനാഇയ-ടോപ് കോഫി, ഉമർ 0564457267
- മഹ്ജർ-പോസ്റ്റ് ഓഫിസ്, ജലീൽ 0553872481
- ജാമിഅ-അൽജാമിഅ പ്ലാസ, ഉമറുൽ ഫാറൂഖ് 0546562452
- ശറഫിയ-പഴയ ജവാസത്ത് ഓഫിസ് പരിസരം, സഈദ് 0531476972
- ശറഫിയ ആൻഡ് ബലദ്-തലാൽ സ്കൂൾ, ഉമറുൽ ഫാറൂഖ് 0546562452
- റുവൈസ്-ഹൈഫ മാൾ, മുനീർ 0505847235
- ഫൈസലിയ-മിനിസ്ട്രി ഓഫ് എജുക്കേഷൻ സ്റ്റേഡിയം, യൂസഫ് അലി 0552869913
- അസീസിയ-മനാറ മാർക്കറ്റ്, ഗഫാർ 0573127460
- ഹിറ സ്ട്രീറ്റ്-ഹിറ ഇൻറർനാഷനൽ മാൾ (മാക് ഡൊണാൾഡ് 10ാം ഗേറ്റിനു സമീപം), ലത്തീഫ് 0507263544
- ഹംദാനിയ-പാണ്ട ആൻഡ് മഹത്ത ശർഖിയ പെട്രോൾപമ്പ്, ജാബിർ 0539530463.
മെഗാ ഷോ വൈകീട്ട് ഏഴിന് ആരംഭിക്കും
ജിദ്ദ: ഹാർമോണിയസ് കേരള മെഗാ സംഗീത-കലാവിരുന്ന് ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് കൃത്യം ഏഴിന് തന്നെ ആരംഭിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. വൈകീട്ട് അഞ്ച് മുതൽ ഷോ നടക്കുന്ന നഗരിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കും. നേരത്തേ പ്രവേശന ടിക്കറ്റുകൾ കരസ്ഥമാക്കാൻ സാധിക്കാത്തവർക്ക് ഷോ നടക്കുന്ന നഗരിയിൽ ടിക്കറ്റുകൾ വാങ്ങാനുള്ള കൗണ്ടറുകൾ ഉണ്ടായിരിക്കും. പ്രവേശന ടിക്കറ്റുകൾ https://ticketzone.me/en/product/46509/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനിലും ലഭ്യമാണ്. ടിക്കറ്റ് സംബന്ധമായ പൊതു അന്വേഷണങ്ങൾക്ക് 0504507422 എന്ന നമ്പറിലും മറ്റ് അന്വേഷണങ്ങൾക്ക് 0559280320, 0553825662 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.