റിയാദ് ടാക്കീസ് ‘പൊന്നോണം 2026’ സാംസ്കാരിക സദസ്സ് മാർക്ക് ആൻഡ് സേവ് മാനേജർ മുസ്തഫ ഉത്ഘാടനം ചെയ്യുന്നു
റിയാദ് ടാക്കീസ് ‘പൊന്നോണം-26’ ആഘോഷിച്ചു
റിയാദ്: കലാ-സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസിന്റെ ‘പൊന്നോണം-26’ ആഘോഷ പരിപാടികൾ മാർക്ക് ആൻഡ് സേവ്, ഫ്ലെമിംഗോ മാൾ ഓഡിറ്റോറിയത്തിൽ വിപുലമായി അരങ്ങേറി. റിയാദ് ടാക്കീസ് കുടുംബാംഗങ്ങൾ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് തുടക്കം കുറിച്ചത്. ബാലികമാർ അണിനിരന്ന ചെണ്ടമേളവും തിരുവാതിരച്ചുവടുകളും വിവിധ സംഘടനാ പ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും ചേര്‍ന്ന് മഹാബലിയെ ആർപ്പുവിളികളോടെ വരവേറ്റതും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
സാംസ്കാരിക സമ്മേളനത്തിൽ റിയാദ് ടാക്കീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി ആലുവ ഓണസന്ദേശം നൽകി. ഷമീർ കല്ലിങ്കൽ ആമുഖ പ്രഭാഷണം നിർവഹിച്ചു. മാർക്ക് ആൻഡ് സേവ് മാനേജർ മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. സനു മാവേലിക്കര, ഫാറൂഖ് കൊവ്വൽ, ടി.വി.എസ്. സലാം, ഷമീർ ശാംബിൽ, ഷൈജു പച്ച, റഹ്മാൻ മുനമ്പത്ത്, ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ, അൻവർ സാദത്ത്, ഹാരിസ് സേഫ്റ്റി മോർ, ഷഫീഖ് പാറയിൽ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മാവേലിയായ ജോസ് ആൻറണിക്കും അത്തപ്പൂക്കളം ഒരുക്കിയ ഷാജിത് നാരായണൻ, ഷൈജ ഷാജിത് എന്നിവർക്കും ഉപഹാരങ്ങൾ കൈമാറി. എൽദോ വയനാട് സ്വാഗതവും പ്രദീപ് കിച്ചു നന്ദിയും പറഞ്ഞു. ഉമറലി അക്ബർ, ഹരീഷ് എന്നിവരായിരുന്നു അവതാരകർ. ലിജ അലൻ, സൗമ്യ തോമസ്, അശ്വതി രാകേഷ്, ലിനു ലിജോ, സാന്ദ്രിൻ സന്തോഷ്, ഷെഹിയ, ഹാരിസ്, ഷൈൻ റഷീദ്, ജോസഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ആയിഷ അൻസാറിന്റെ നാടോടി നൃത്തവും ദേവു സുധീപ്, മിന നവാസ്, ഐതിൻ ലുബൈബ്, എയ്ഞ്ചൽ അന്ന ജോണി & ടീം, രമ്യ, സവിത, ആൻലിയ അനീഷ്, ആലിയ ഫാത്തിമ, അനു, എൽസ, ഗോൾഡൻ സ്പാരോ ടീം, മെഹർനൂർ ടീം എന്നിവരുടെ നൃത്തങ്ങളും ശ്രദ്ധേയമായി.
ഷെഹിയ സിറാസ് നേതൃത്വം നൽകിയ ടീം മെഹർനൂറിന്റെ ഒപ്പന, അഞ്ജു അനിയൻ നേതൃത്വം നൽകിയ ടീം മിറാഷിന്റെ തിരുവാതിര, അശ്വതി നേതൃത്വം നൽകിയ ടീം കൈസ്സല്ലാരിയുടെ കൈകൊട്ടിക്കളി എന്നിവയും ആഘോഷങ്ങൾക്ക് പൊലിമയേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.