കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ സൗ​ദി മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു

മേ​യ് 12 ദേ​ശീ​യ അ​വ​യ​വ​ദാ​ന ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ സൗ​ദി

ജി​ദ്ദ: രാ​ജ്യ​ത്ത് വ​ർ​ഷം തോ​റും മേ​യ് 12 ‘അ​വ​യ​വ​ദാ​ന ദി​ന​മാ​യി’ ആ​ച​രി​ക്കാ​ൻ സൗ​ദി മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. പു​തി​യ സ​ഹ​ക​ര​ണ നി​യ​മ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കു​ക​യും ചെ​യ്തു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ദ്ദ​യി​ൽ ചേ​ർ​ന്ന സൗ​ദി മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. സൗ​ദി അ​റേ​ബ്യ, തു​ർ​ക്കി, പാ​കി​സ്​​താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യ മ​ക്ക സം​യു​ക്ത പ്ര​തി​രോ​ധ ക​രാ​റി’​ന്റെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​രോ​ധ രാ​ഷ്ട്രീ​യ ത​ന്ത്ര​പ്ര​ധാ​ന സ​മി​തി​യു​ടെ പ്ര​ഥ​മ യോ​ഗ തീ​രു​മാ​ന​ങ്ങ​ളെ മ​ന്ത്രി​സ​ഭ സ്വാ​ഗ​തം ചെ​യ്തു.

സം​യു​ക്ത സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സൗ​ദി കേ​ന്ദ്രീ​ക​രി​ച്ച് ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​നും സ്ഥാ​പ​ന​പ​ര​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ഇ​ത് പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും കൂ​ട്ടാ​യ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും വ​ഴി​വെ​ക്കും. സു​ഹൃ​ദ് രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി.

ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​സ്ലാ​മി​ക് കോ​ഓ​പ​റേ​ഷ​ൻ (ഒ.​ഐ.​സി) വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​ന തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി സ​ൽ​മാ​ൻ അ​ൽ ദോ​സ​രി വി​ശ​ദീ​ക​രി​ച്ചു. ഇ​സ്​​ലാ​മി​ക ലോ​ക​ത്തി​​ന്റെ പൊ​തു​വി​ഷ​യ​ങ്ങ​ളി​ലും സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളി​ലും സൗ​ദി​യു​ടെ പി​ന്തു​ണ തു​ട​ർ​ന്നും വാ​ഗ്ദാ​നം ചെ​യ്ത യോ​ഗം, ഒ.​ഐ.​സി സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​സ്മാ​ഈ​ൽ ഔ​ൽ​ദ് ശൈ​ഖ് അ​ഹ്​​മ​ദി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും സ്ഥാ​ന​മൊ​ഴി​യു​ന്ന സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹു​സൈ​ൻ ഇ​ബ്രാ​ഹിം താ​ഹ​യു​ടെ സേ​വ​ന​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​ര​മു​ള്ള 21 ‘ഹെ​ൽ​ത്തി സി​റ്റി​ക​ൾ’ നേ​ടി പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ സൗ​ദി കൈ​വ​രി​ച്ച നേ​ട്ട​ത്തെ മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു. ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നും രാ​ജ്യം ന​ൽ​കു​ന്ന മു​ൻ​ഗ​ണ​ന​യു​ടെ തെ​ളി​വാ​ണി​തെ​ന്ന് യോ​ഗം നി​രീ​ക്ഷി​ച്ചു.

ഭൂ​മി വീ​ണ്ടെ​ടു​ക്ക​ൽ മേ​ഖ​ല​യി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ആ​ഗോ​ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ സൗ​ദി​യു​ടെ ദേ​ശീ​യ ഹ​രി​ത​വ​ത്ക​ര​ണ പ​ദ്ധ​തി​യെ​യും മ​ന്ത്രി​സ​ഭ പ്ര​ശം​സി​ച്ചു. കൂ​ടാ​തെ, അ​റ​ബ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡെ​വ​ല​പ്‌​മെ​ന്റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തി​ന് സൗ​ദി​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്ത​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. വി​വി​ധ ന​യ​ത​ന്ത്ര, ദ്വി​രാ​ഷ്ട്ര ക​രാ​റു​ക​ൾ​ക്കും നി​യ​മ​ന​ങ്ങ​ൾ​ക്കും യോ​ഗ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി. ഗ്രീ​സ് സ​ർ​ക്കാ​രു​മാ​യി ന​യ​ത​ന്ത്ര, വി​ശി​ഷ്​​ട, സ​ർ​വി​സ് പാ​സ്‌​പോ​ർ​ട്ട് ഉ​ട​മ​ക​ൾ​ക്ക് വി​സ ഇ​ള​വ് ന​ൽ​കു​ന്ന ക​രാ​റി​നും സി​റി​യ​ൻ ത​ദ്ദേ​ശ ഭ​ര​ണ-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​വു​മാ​യി ന​ഗ​ര​സ​ഭ, പാ​ർ​പ്പി​ട വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​നും അം​ഗീ​കാ​രം ല​ഭി​ച്ചു.

അ​ർ​ജ​ന്റീ​ന​യു​മാ​യി ഇ​ര​ട്ട നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ലും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ജി​ബൂ​തി​യി​ലെ നാ​ഷ​ന​ൽ ഏ​ജ​ൻ​സി​യു​മാ​യും ഇ​ൻ​ഷു​റ​ൻ​സ് മേ​ഖ​ല​യി​ലെ പ​രി​ശീ​ല​ന​ത്തി​നാ​യി ഗേ​ൺ​സി ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വി​സ​സ് ക​മീ​ഷ​നു​മാ​യും ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

കി​ങ്​ ഫ​ഹ​ദ് നാ​ഷ​ന​ൽ ലൈ​ബ്ര​റി​യും പോ​ള​ണ്ട് നാ​ഷ​ന​ൽ ലൈ​ബ്ര​റി​യും ത​മ്മി​ലു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​നും അ​ൽ ഖ​സീം, അ​ൽ ജൗ​ഫ്, ഹാ​ഇ​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ക​ണ​ക്കു​ക​ൾ​ക്കും യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. വി​വി​ധ അ​തോ​റി​റ്റി​ക​ളു​ടെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ച മ​ന്ത്രി​സ​ഭ, മ​ദീ​ന പ്ര​വി​ശ്യാ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റാ​യി ഡോ. ​ഷാ​ഹി​ർ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഔ​ഫി​യെ നി​യ​മി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Saudi Arabia to observe May 12 as National Organ Donation Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.