Posted On
date_range Updated On
date_range ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം: പാലക്കാട് ഒറ്റപ്പാലം സ്വദേശി മരിച്ചു
ജിദ്ദ: ദഅബാനിലുണ്ടായ ഫോർക് ലിഫ്റ്റ് അപകടത്തിൽ പാലക്കാട് ഒറ്റപ്പാലം വരോട് സ്വദേശി പുളിക്കലകത്ത് ബഷീർ (57) മരിച്ചു. ജിദ്ദ ബവാദിയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
ഭാര്യ: നസീമ, മക്കൾ: നവാസ് (ജിദ്ദ), നഫ്‌ല, നൗഫൽ (ത്വാഇഫ്), സഹോദരങ്ങൾ: ഹനീഫ (ഖത്തർ), ഷരീഫ്, സുഹ്‌റ, മരുമക്കൾ: നിസാമുദ്ധീൻ, തസ്‌നിം.
ജിദ്ദ അബ്ഹുർ കിങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ ആവശ്യമായ നിയമനടപടികൾക്ക് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.