ഗ്ലോബൽ കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ ഫർഹ മുഹമ്മദ്, ഫായിസ് ചികിത്സ സഹായം ചികിത്സ സമിതി രക്ഷാധികാരി അഡ്വ. ഹൈബി ഈഡൻ എം.പി ഏറ്റുവാങ്ങുന്നു
എറണാകുളം ഗ്ലോബൽ കെ.എം.സി.സി ചികിത്സ സഹായം കൈമാറി
ദമ്മാം: തലാസീമിയ രോഗം ബാധിച്ച് ബംഗളൂരുവിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകുന്ന ആലുവ ഉളിയന്നൂർ സ്വദേശികളായ ഫർഹ, ഫായിസ് സഹോദരങ്ങളുടെ ചികിത്സ സഹായനിധിയിലേക്ക് ഗ്ലോബൽ കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി ധനസഹായം കൈമാറി. ചികിത്സ സമിതി രക്ഷാധികാരി അഡ്വ. ഹൈബി ഈഡൻ എം.പി ഗ്ലോബൽ കെ.എം.സി.സി നേതാക്കൾക്ക് ധനസഹായത്തിെൻറ ചെക്ക് കൈമാറി.
ഗ്ലോബൽ കെ.എം.സി.സി ഉപദേശക സമിതിയംഗങ്ങളായ ശുക്കൂർ കരിപ്പായി, ഷാനവാസ് കാലാമ്പൂർ മസ്കത്ത്, വൈസ് പ്രസിഡൻറ് സാദിഖ് ഖാദർ കുട്ടമശ്ശേരി, മീഡിയ കൺവീനർ സിറാജ് ആലുവ അൽ ഖോബാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ മജീദ് കൊച്ചി റിയാദ്, ആഷിഖ് മട്ടാഞ്ചേരി റിയാദ്, ജലീൽ ഉളിയന്നൂർ, യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ജില്ല ക്യാപ്റ്റൻ ശിഹാബ് ഉളിയന്നൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.