പാലക്കാട് സ്വദേശി സൗദിയിൽ യന്ത്രത്തിൽ കുടുങ്ങി മരിച്ചു

റിയാദ്: ജോലിക്കിടെ മലയാളി യുവാവ് യന്ത്രത്തിൽ കുടുങ്ങി മരിച്ചു. റിയാദിൽ നിന്ന് 70 കിലോമീറ്റർ അകലെയുണ്ടായ പാല ക്കാട് കൊപ്പം മുളയങ്കാവ് സ്വദേശി തട്ടാരത്ത് അബ്ദുല്‍ ഖാദര്‍ (31) ആണ് മരിച്ചത്. അല്‍ഖര്‍ജിലെ സ്വകാര്യകമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ഷമീറ. കുട്ടികളില്ല. കുഞ്ഞിമുഹമ്മദി​​െൻറയും റുഖിയയുടെയും മകനാണ്. ഒമ്പത് വര്‍ഷമായി സൗദിയിലുണ്ട്.

റിയാദ് സമസ്ത ഇസ്ലാമിക് സ​​െൻററി​​െൻറയും കെ.എം.സി.സിയുടെയും സജീവ പ്രവര്‍ത്തകനാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് റിയാദിലുള്ള സഹോദരി ഭര്‍ത്താവ് സക്കീറും കെ.എം.സി.സി പ്രവര്‍ത്തകരും രംഗത്തുണ്ട്.

Tags:    
News Summary - gulf death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.