‘ഗ്രീൻജെൻ-2026’; ജുബൈലിൽ ലോക പരിസ്ഥിതി ദിന കാമ്പയിനുമായി ഫോക്കസ് ഇൻറർനാഷനൽ

ജുബൈൽ: ലോക പരിസ്ഥിതി ദിനാചരണത്തിെൻറ ഭാഗമായി ഫോക്കസ് ഇൻറർനാഷനൽ ജുബൈൽ ഡിവിഷൻ സംഘടിപ്പിച്ച ‘ഗ്രീൻജെൻ 2026’ പരിസ്ഥിതി കാമ്പയിൻ ശ്രദ്ധേയമായി. ‘ഇൻസ്പയേർഡ് ബൈ നേച്ചർ, ക്ലൈമറ്റ് ഫോർ അവർ ഫ്യൂച്ചർ’ എന്ന സന്ദേശമുയർത്തി യുവതലമുറയിൽ പരിസ്ഥിതി അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ജുബൈൽ യൂത്ത് ബീച്ചിൽ നടന്ന ചടങ്ങിൽ ഡോ. മുഹമ്മദ് ഫവാസ് പരിപാടിയുടെ ഉദ്ഘാടനവും ബോധവൽക്കരണ പ്രഭാഷണവും നിർവഹിച്ചു. ഭൂമിയെ സംരക്ഷിക്കേണ്ടത് വരുംതലമുറയുടെ കടമയാണെന്നും, യുവമനസ്സുകളിൽ പരിസ്ഥിതി സ്നേഹം വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണെന്നും അദ്ദേഹം തെൻറ പ്രസംഗത്തിൽ ഓർമിപ്പിച്ചു.

‘ഗ്രീൻ അപ്പ്, ഗ്രോ അപ്പ്’ എന്ന പ്രമേയത്തിൽ ഫോക്കോ സോക്കർ കുട്ടികൾക്കും യുവാക്കൾക്കുമായി പ്രത്യേക പരിസ്ഥിതി ബോധവൽക്കരണ പരിപാടികളും ഇതോടൊപ്പം നടന്നു. കാമ്പയിെൻറ ഭാഗമായി കുട്ടികൾക്കും യുവാക്കൾക്കുമായി ചെടികളും വിതരണം ചെയ്‌തു. പരിസ്ഥിതി കാമ്പയിന് ഷിബിൻ ഗസ്സാലി, സലാഹുദ്ദീൻ, ആബിദ്, ഫൈസൽ പുത്തലത്ത്, ഇർഷാദ്, സനീജ്, ജാഷിർ സിദ്ദിഖ്, റാദി നബ്ഹാൻ, ഷെനിൽ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ഫോക്കസ് ആർട്സ് ആൻഡ് സ്പോർട്സ് മാനേജർ മുൻദിർ സ്വാഗതവും ഇക്കോ ഫോക്കസ് മാനേജർ അസ്‌ലം നന്ദിയും പറഞ്ഞു.

Tags:    
News Summary - ‘GreenGen-2026’; Focus International launches World Environment Day campaign in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.