ഗൂഗിളീസ് സ്പോർട്സ് ക്ലബ് ജിദ്ദയിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ 12 വയസ്സ് വിഭാഗത്തിൽ വിജയിച്ച അഹ്ദാബ് ഇന്റർനാഷനൽ സ്കൂൾ,
ജിദ്ദ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇന്റർനാഷനൽ സ്കൂളുകളെ ഉൾപ്പെടുത്തി കൊണ്ട് ഗൂഗിളീസ് സ്പോർട്സ് ക്ലബ് ജിദ്ദയിൽ സംഘടിപ്പിച്ച സലാമ ഗൂഗിളീസ് കപ്പിന് വേണ്ടിയുള്ള ഫുട്ബാൾ ടൂർണമെന്റിൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ടീമുകൾ തകർപ്പൻ വിജയം നേടി. ജനപങ്കാളിത്തം കൊണ്ടും സംഘടന മികവുകൊണ്ടും വൻ വിജയമായിരുന്നു ഫുട്ബാൾ ടൂർണമന്റെ്.
ജിദ്ദയിലെ ബവാദിയിലുള്ള അൽ മഹർ സ്പോർട്സ് അക്കാദമി ഗ്രൗണ്ടിൽ ജനുവരി 10, 17 തിയതികളിലായി നടന്ന ഫുട്ബാൾ ടൂർണമെന്റിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ മുതലായ രാജ്യങ്ങളിൽ നിന്നുള്ള സ്കൂളുകൾ പങ്കെടുത്തു. 12, 14, 17 വയസുള്ള കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരം.
14, 17 വയസ്സ് വിഭാഗത്തിൽ വിജയികളായ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ടീമുകൾ ട്രോഫിയുമായി
12 വയസ് വിഭാഗത്തിൽ ഇന്തോനേഷ്യൻ ഇന്റർനാഷനൽ സ്കൂളിനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് പരാജയപ്പെടുത്തി അഹ്ദാബ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളും 14 വയസ് വിഭാഗത്തിൽ നോവൽ ഇന്റർനാഷനൽ സ്കൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കു പരാജയപ്പെടുത്തി ഇന്റെനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദയും 17 വയസ്സ് വിഭാഗത്തിൽ പാക്കിസ്ഥാൻ ഇന്റർനാഷനൽ സ്കൂളിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്റെനാഷനൽ ഇന്ത്യൻ സ്കൂൾ ജിദ്ദയും ജേതാക്കളായി.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ മുതലായ രാജ്യങ്ങൾ കൂടാതെ ശ്രീലങ്ക, ഫിലിപ്പയിൻസ്, കൊറിയ മുതലായ രാജ്യങ്ങളിൽ നിന്നുള്ള സ്കൂൾ ടീമുകളെ കൂടി ഉൾപ്പെടുത്തി വിപുലമായ രീതിയിൽ ഗൂഗിളീസ് സ്പോർട്സ് ക്ലബ് ഫുട്ബാൾ ടൂർണമന്റെ് സീസൺ രണ്ട് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.