ജി.എം.എഫ് റിയാദ് ഘടകം സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിൻ, ഒപ്പുശേഖരണ പരിപാടിയിൽനിന്ന്
റിയാദ്: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് റിയാദ് ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) പ്രവാസി സമൂഹത്തിനായി വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു. റിയാദിലെ ഷോല മാൾ വഫാ ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങ് സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് പവിത്ര ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബ്രോഷറുകൾ വിതരണം ചെയ്തുകൊണ്ടായിരുന്നു തുടക്കം.
ജി.എം.എഫ് ചെയർമാൻ റാഫി പാങ്ങോട്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജി മഠത്തിൽ, ഡോ. കെ.ആർ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിജ്ഞയിലും ഒപ്പുശേഖരണത്തിലും മീഡിയ കോഓഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, വഫാ ഹൈപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ നാസർ, സാമൂഹികപ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, സേനൻ, ബഷീർ അമ്പലായി, സെയ്ഫ് കായംകുളം, നാസർ ലൈസ്, സജീർ പെരുംകുളം, അഫ്സൽ കണ്ണൂർ എന്നിവർ ഒപ്പുവെച്ച് പങ്കാളികളായി.
നിരവധി പ്രവാസി സാമൂഹിക-സാംസ്കാരിക പ്രവർത്തകരും കാമ്പയിന് പിന്തുണ പ്രഖ്യാപിച്ചു. പ്രവാസി കുടുംബങ്ങളെയും യുവതലമുറയെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ റിയാദിന് പുറമെ വിവിധ ജിസിസി രാജ്യങ്ങളിലും ജി.എം.എഫ് നേതൃത്വത്തിൽ കാമ്പയിനുകൾ സജീവമായി നടക്കുന്നുണ്ടെന്ന് ചെയർമാൻ റാഫി പാങ്ങോട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.