നാട്ടിലേക്ക് മടങ്ങുന്ന ജോർജ് ജേക്കബിന് എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: 28 വർഷത്തെ ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് (എടപ്പ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോർജ് ജേക്കബിന് സംഘടനയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
റിയാദ് മുറബ്ബ ലുലു അവന്യൂ മാളിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു യാത്രയയപ്പ്. പ്രവാസത്തിനിടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ അദ്ദേഹം നൽകിയ സേവനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ പ്രത്യേകം അനുസ്മരിച്ചു. ചടങ്ങിൽ പ്രസിഡൻറ് കരീം കാനാമ്പുറം, അഡ്വൈസറി മെമ്പർ സലാം പെരുമ്പാവൂർ എന്നിവർ ചേർന്ന് ജോർജ് ജേക്കബിനെ പൊന്നാട അണിയിച്ച് ആദരിച്ചു. അമീർ കാക്കനാട്, ജസീർ കോതമംഗലം, ഉവൈസ് മൂവാറ്റുപുഴ, സഹൽ പെരുമ്പാവൂർ, നിഷാദ് ചെറുവട്ടൂർ, ഷജീർ ആലുവ, ജൂബി ലൂക്കോസ്, നിസാർ കൊച്ചിൻ, അജ്നാസ് ബാവു, ലിയ ഷജീർ, നെജു കബീർ, മുഹ്സിന ടീച്ചർ, നൗറിൻ ഷാ, റസാന ഖദീജ, വിപിൻ ആൻറണി, ഹിലാൽ ബാബു, അലി ഇമ്രാൻ, നബീൽ, അനസ് മരങ്ങാട്ട് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. തനിക്ക് നൽകിയ സ്നേഹത്തിനും വലിയ പിന്തുണക്കും ജോർജ് ജേക്കബ് മറുപടി പ്രസംഗത്തിൽ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.