റിയാദ്:പെരുമ്പടപ്പ് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മ ‘പെരുമ്പടപ്പ് സ്വരൂപം’ എന്ന പേരിൽ റിയാദിൽ നിലവിൽവന്നു. മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രഥമ യോഗത്തിൽ പെരുമ്പടപ്പ് പഞ്ചായത്തിലെ വ്യത്യസ്ത മേഖലയിലുള്ളവർ പങ്കെടുത്തു.
പൊന്നാനിയിലെ ചരിത്രപ്രാധന പഞ്ചായത്തുകളിൽ ഒന്നായ പെരുമ്പടപ്പ് ദേശക്കാർ റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യരംഗത്ത് സജീവമായിരുന്നെങ്കിലും സംഘടനാരൂപം പ്രാപിക്കുന്നത് ഇതാദ്യമായാണ്.
പെമ്പടപ്പിലെ പ്രവാസികൾ ഉൾപ്പടെയുള്ള പ്രവാസി സമൂഹത്തിന്റെ ക്ഷേമം ലക്ഷ്യംവെച്ച് പ്രവർത്തിക്കുകയാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്ന് തെരഞ്ഞെടുപ്പിന് ശേഷം ഭാരവാഹികൾ പറഞ്ഞു.
ഷാജഹാൻ (പ്രസി.), ഷാനവാസ് തറയിൽ (ജന. സെക്ര.), ജാബിർ നൂണകടവ് (ട്രഷ.), ഷെജീർ പുഴംകണ്ടതയിൽ (വൈ. പ്രസി.), ടി.പി. മുഹമ്മദ് കഫീൽ (ജോ. സെക്ര.), ഷാനവാസ് നൂണകടവ് (മീഡിയ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. മുഖ്യ രക്ഷധികാരി സി.കെ. അബ്ദുൽ കാദർ, ലത്തീഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.