ഐ.സി.എഫ് ജുബൈൽ സംഘടിപ്പിച്ച റമദാൻ സ്നേഹ വിരുന്നിൽ ഉമർ സഖാഫി മൂർക്കനാട് മുഖ്യപ്രഭാഷണം നടത്തുന്നു

ഖുർആൻ മാനവികതയുടെ വഴികാട്ടി; ജുബൈലിൽ ഐ.സി.എഫ് ‘ഖുർആൻ ദ് ലീഡർ’ സംഗമം

ജുബൈൽ: ഐ.സി.എഫ് ജുബൈൽ റീജ്യൻ ‘ഖുർആൻ ദ ലീഡർ’ എന്ന ശീർഷകത്തിൽ റമദാൻ സ്നേഹവിരുന്ന് സംഘടിപ്പിച്ചു. ശരീഫ് മണ്ണൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഉമർ സഖാഫി മൂർക്കനാട് മുഖ്യപ്രഭാഷണം നടത്തി.

മാനവികതയുടെ വഴികാട്ടിയായ ഖുർആൻ, ആശയങ്ങളുടെ വലിയൊരു പ്രപഞ്ചം തന്നെ തീർത്ത അത്ഭുത ഗ്രന്ഥമാണെന്ന് അദ്ദേഹം പറഞ്ഞു. അതിശയിപ്പിക്കുന്ന ശൈലി, അതിസുന്ദരമായ ആവിഷ്കരണം, ബൗദ്ധികമായ പര്യവേഷണങ്ങൾ, സമ്പൂർണ ജീവിത പദ്ധതി എന്നിവ ഖുർആ​െൻറ സവിശേഷതയാണ്. നീതിയുടെ സംസ്ഥാപനവും മാനവിക ഐക്യവുമാണ് ഖുർആ​െൻറ പ്രധാന പ്രമേയങ്ങളിലൊന്ന്. വ്യക്തിയും സമൂഹവും രാഷ്​ട്രവും അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഖുർആൻ പരിഹാരം നിർദേശിക്കുന്നുണ്ടെന്നും സംഗമം വിലയിരുത്തി. ഖുർആൻ വിഭാവനം ചെയ്യുന്ന ആശയങ്ങളിലൂടെയുള്ള സഞ്ചാരമായും അത് മാതൃകയാക്കി ജീവിക്കാനുള്ള സന്ദേശം പകരാനുമാണ് സംഗമം സംഘടിപ്പിച്ചത്.

ചടങ്ങിൽ ജബ്ബാർ ആലപ്പുഴ അധ്യക്ഷത വഹിച്ചു. സഫയർ മുഹമ്മദ്, ബൈജു അഞ്ചൽ, അബ്​ദു റഊഫ്, കെ.യു. ഷാനവാസ്, ശിഹാബ് മങ്ങാടൻ, റിയാസ് ബഷീർ എന്നിവർ സംബന്ധിച്ചു. ഷഹീർഷാ സ്വാഗതവും ജാഫർ കൊടിഞ്ഞി നന്ദിയും പറഞ്ഞു. ഐ.സി.എഫ്, സിറ്റി ഫ്ലവറുമായി സഹകരിച്ച് നടത്തുന്ന ഇഫ്താർ കിറ്റ് വിതരണത്തി​െൻറ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ഐ.സി.എഫ് പ്രവർത്തകരും സിറ്റി ഫ്‌ളവർ സീനിയർ സ്​റ്റോർ മാനേജർ ഹനീഫ കാപ്പാടും ചേർന്ന് പദ്ധതിക്ക് തുടക്കം കുറിച്ചു.

Tags:    
News Summary - Quran is the guide of humanity; ICF ‘Quran the Leader’ conference in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.