നാ​ളെ മുതൽ ഹറമിൽ​ ഹജ്ജ് ​അനുമതി പത്രമുള്ളവർക്ക്​ മാത്രം പ്രവേശനം

ജിദ്ദ: ജൂലൈ 16 വെള്ളിയാഴ്​ച മുതൽ മസ്​ജിദുൽ ഹറാമിലെ നമസ്​കാരത്തിനു അനുമതിപത്രം നൽകുന്നത്​ നിർത്തലാക്കും. പ്രവേശനം ഹജ്ജ്​ അനുമതി പത്രം ലഭിച്ചവർക്ക് മാത്രമായിരിക്കും. ഹജ്ജ്​ തീർഥാടകരെ സ്വീകരിക്കുന്നതിനാണ്​ ഈ നിയന്ത്രണമെന്ന്​​ ഹജ്ജ്​ ഉംറ പ്രത്യേക സുരക്ഷ ​മേധാവി കേണൽ മുഹമ്മദ്​ അൽബസാമി പറഞ്ഞു.

ഹജ്ജ്​ ദിവസങ്ങളിൽ തീർഥാടകരല്ലാത്തവരെ മേഖലയിലേക്ക്​ കടത്തിവിടുകയില്ല. ഹറമിലും മുറ്റങ്ങളിലും ഹജ്ജ്​ സുരക്ഷ സേന പ്രത്യേക നിരീക്ഷണത്തിനുണ്ടാകുമെന്നും ഹജ്ജ്​ ഉംറ പ്രത്യേക സുരക്ഷ ​മേധാവി പറഞ്ഞു.

ദുൽഹജ്ജ്​ ഏഴ്​ മുതൽ 13 വരെയുള്ള തീയതികളിൽ ഹറം പരിസരങ്ങളിലേക്കും പുണ്യസ്ഥലങ്ങളിലേക്കും അനുമതി പത്രമില്ലാത്ത ആരെയും കടത്തിവിടുകയില്ലെന്ന്​ കഴിഞ്ഞ ദിവസം ഹജ്ജ്​ സുരക്ഷ സേന കമാൻഡർ മേജർ ജനറൽ സാഇദ്​ അൽതുവാൻ വ്യക്തമാക്കിയിരുന്നു​. കോവിഡ്​ സാഹചര്യത്തിൽ ഹജ്ജ്​ കർമം നടക്കുന്നതിനാൽ തീർത്ഥാടകർക്കായി മസ്​ജിദുൽ ഹറാമും അതിന്‍റെ വശങ്ങളും അണുവിമുക്തമാക്കേണ്ടതിനാലാണ് നിയന്ത്രണങ്ങളെന്നും ഹജ്ജ്​ സുരക്ഷ സേന കമാൻഡർ പറഞ്ഞിരുന്നു.

Tags:    
News Summary - From 16th july, only those with Hajj permits will be allowed to enter the Haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.