ഇസ്​ലാമിക രാജ്യങ്ങളുമായി സൗഹൃദം​ ഏറ്റവും പ്രധാനം -റഷ്യൻ പ്രസിഡൻറ്​

ജിദ്ദ: ഉഭയകക്ഷി തലത്തിലും അല്ലാതെയും ഇസ്​ലാമിക രാജ്യങ്ങളുമായി സൗഹൃദബന്ധം സ്ഥാപിക്കലാണ്​ പ്രധാനമെന്ന്​ റഷ്യൻ പ്രസിഡൻറ്​ വ്ലാഡ്​മിർ പുടിൻ. ഇസ്​ലാമിക രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതിനും ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്​മയായ ഒ.​െഎ.സിയുമായി സംഭാഷണം തുടരുന്നതിനും റഷ്യ വലിയ പ്രാധാന്യമാണ്​ കൽപിക്കുന്നത്​. സ്ട്രാറ്റജിക് വിഷൻ ഗ്രൂപ്പ്​ ജിദ്ദയിൽ സംഘടിപ്പിച്ച 'റഷ്യയും ഇസ്​ലാമിക ലോകവും' സമ്മേളനത്തിൽ റഷ്യൻ പ്രസിഡൻറി​െൻറ പ്രസംഗം അദ്ദേഹത്തിന്​ വേണ്ടി റിപബ്ലിക് ഓഫ് ടാറ്റർസ്ഥാൻ പ്രസിഡൻറ്​ റുസ്തം മിന്നിഖാനോവ് വായിക്കുകയായിരുന്നു​. യോഗം ജിദ്ദയിൽ സംഘടിപ്പിക്കുന്നതിൽ കാണിച്ച താൽപ്പര്യത്തിന് സൽമാൻ രാജാവിന്​ റഷ്യൻ പ്രസിഡൻറ്​ നന്ദിയും അഭിനന്ദനവും അറിയിച്ചു. ഇങ്ങനെയുള്ള യോഗം സംഘടിപ്പിച്ചതിൽ സന്തോഷിക്കുന്നു​. പ​െങ്കടുക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു​.

പ്രാദേശികവും ആഗോളവുമായ അജണ്ടയിലെ ബുദ്ധിമുട്ടുള്ള പല വിഷയങ്ങളിലും ഞങ്ങളുടെ നിലപാടുകൾ ഒ.​െഎ.സിയുമായി വളരെ അടുത്താണ്. നിയമവാഴ്ചയിലും രാജ്യങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിലും അധിഷ്ഠിതമായ നീതിയുക്തവും ജനാധിപത്യപരവുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ എല്ലാവരോടും ആവശ്യപ്പെടുന്നുവെന്നും റഷ്യൻ ​പ്രസിഡൻറ്​ പറഞ്ഞു. സ്​ട്രാറ്റജിക്​ വിഷൻ ഗ്രൂപ്പ്​ യോഗത്തി​െൻറ അജണ്ട സമ്പന്നവും കാലികവുമാണ്​. തർക്കങ്ങളും പ്രാദേശിക സംഘർഷങ്ങളും പരിഹരിക്കുന്നതിനുള്ള മേഖലയിലെ സഹകരണത്തി​െൻറ വഴികളും അന്താരാഷ്​ട്ര തീവ്രവാദത്തി​െൻറ അപകടസാധ്യതകളും യോഗം ചർച്ച ചെയ്യുന്നു. വാണിജ്യ, സാമ്പത്തിക, ശാസ്ത്ര, മാനുഷിക മേഖലകളിലെ സഹകരണത്തി​െൻറ പ്രശ്നങ്ങൾ ഗൗരവമായി കാണുന്നു. സംയുക്ത പ്രവർത്തനം ക്രിയാത്മകവും ഫലപ്രദവുമാകുമെന്നും രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും പരസ്പര വിശ്വാസവും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും റഷ്യൻ പ്രസിഡൻറ്​ പറഞ്ഞു.

Tags:    
News Summary - Friendship with Islamic countries is important says Russian President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.