ഫ്രണ്ട്സ് ഓഫ് കാലിക്കറ്റ് ‘ഈദ് നിലാവ്’ ഫോർക്ക ചെയർമാൻ റഹ്മാൻ മുനമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: രണ്ടരപ്പതിറ്റാണ്ടിലേറെയായി റിയാദിൽ പ്രവർത്തിക്കുന്ന കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ‘ഫ്രണ്ട്സ് ഓഫ് കാലിക്കറ്റ്’ (എഫ്.ഒ.സി) ബലിപ്പെരുന്നാളിൽ ‘ഈദ് നിലാവ്’ ആഘോഷം സംഘടിപ്പിച്ചു. റിയാദ് മലസ് ചെറീസ് റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടിയിൽ പ്രമുഖ ഗായിക ആശാ ഷിജുവിന്റെ നേതൃത്വത്തിൽ സംഗീതവിരുന്നും നൃത്തനൃത്യങ്ങളും ഒപ്പനയും അരങ്ങേറി.
ഫോർക്ക ചെയർമാൻ റഹ്മാൻ മുനമ്പത്ത് ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷൗക്കത്ത് പന്നിയങ്കര അധ്യക്ഷത വഹിച്ചു. സൈദു മീഞ്ചന്ത സംഘടനയെക്കുറിച്ച് വിശദീകരിച്ചു. റാഷിദ് ദയ (കൊയിലാണ്ടി കൂട്ടം), ഉമ്മർ മുക്കം (ഫോർക്ക കൺവീനർ), ജയൻ കൊടുങ്ങല്ലൂർ (മീഡിയ), അലി അക്ബർ (കെ.എം.സി.സി), ഗഫൂർ കൊയിലാണ്ടി (എം.ഡി.എഫ്), സിദ്ദീഖ് കല്ലൂപ്പറമ്പൻ (ഒ.ഐ.സി.സി) എന്നിവർ സംസാരിച്ചു.
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കബീർ നല്ലളം സ്വാഗതവും അസ്ലം കിണാശേരി നന്ദിയും പറഞ്ഞു. എഫ്.ഒ.സി സീനിയർ മെംബർ ഷെരീഫ് പയ്യാനക്കലിനെ മെഹസ് പൊക്കുന്നും ശുക്കൂർ കാലിക്കറ്റ് (പാണ്ട)യെ സഹീർ മാവൂരും പൊന്നാട അണിയിച്ചു. സിദ്ദീഖ് പാലക്കൽ, ജാഫർ മാത്തറ, മുത്തലിബ് കാലിക്കറ്റ്, സമദ് വാടിയിൽ, അൽത്താഫ് കാലിക്കറ്റ്, ശാഹുൽ കാരപ്പറമ്പ്, ഇബ്രാഹിം കായലം, അജി കാലിക്കറ്റ്, ആദിൽ ഉമർ, നൗഷാദ് കൊമ്മേരി, സക്കീർ കണ്ണഞ്ചേരി, സിയാദ് പന്നിയങ്കര, അബ്ദു കിണാശ്ശേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.