സ്വകാര്യ മേഖലയിൽ നാല് ദിവസം ഈദുൽ ഫിത്വർ അവധി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ സ്വ​കാ​ര്യ മേ​ഖ​ല​ക്കും സ​ന്ന​ദ്ധ​സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ള്ള ഈ ​വ​ർ​ഷ​ത്തെ ഈ​ദു​ൽ ഫി​ത്വ​ർ അ​വ​ധി ദി​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. നാ​ല് ദി​വ​സ​ത്തെ അ​വ​ധി​യാ​ണ് ഈ ​മേ​ഖ​ല​ക​ളി​ൽ ല​ഭ്യ​മാ​കു​ക​യെ​ന്ന് മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം വ​ക്താ​വ് മു​ഹ​മ്മ​ദ് അ​ൽ റി​സ്കി അ​റി​യി​ച്ചു.

മാ​ർ​ച്ച് 18 ബു​ധ​നാ​ഴ്ച (റ​മ​ദാ​ൻ 29) പ്ര​വൃ​ത്തി സ​മ​യം അ​വ​സാ​നി​ക്കു​ന്ന​ത് മു​ത​ൽ ഔ​ദ്യോ​ഗി​ക അ​വ​ധി ആ​രം​ഭി​ക്കും. അം​ഗീ​കൃ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും നി​യ​മാ​വ​ലി​യും അ​നു​സ​രി​ച്ചാ​ണ് നാ​ല് ദി​വ​സ​ത്തെ അ​വ​ധി നി​ശ്ച​യി​ച്ച​തെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

തൊ​ഴി​ൽ നി​യ​മ​ത്തി​ലെ നി​ർ​വ​ഹ​ണ ച​ട്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച ആ​ർ​ട്ടി​ക്കി​ൾ 24-ലെ ​ര​ണ്ടാം ഖ​ണ്ഡി​ക​യി​ലു​ള്ള വ്യ​വ​സ്ഥ​ക​ൾ എ​ല്ലാ തൊ​ഴി​ലു​ട​മ​ക​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മു​ഹ​മ്മ​ദ് അ​ൽ റി​സ്കി ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​രു​ടെ അ​വ​ധി അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് മ​ന്ത്രാ​ല​യ​ത്തി​​ന്റെ ഈ ​നി​ർ​ദേ​ശം.

Tags:    
News Summary - Four-day Eid al-Fitr holiday for private sector in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.