ദമ്മാം: പ്രവാസലോകത്തെ കൊച്ചുകൂട്ടുകാർക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച് വെള്ളിയാഴ്ച ആരംഭിച്ച ലുലു - മലർവാടി ‘സമ്മർ വൈബ്’ കുട്ടികളുടെ കലോത്സവം വൈവിധ്യമാർന്ന പുതിയ ഗെയിമുകളോടെ ഇന്ന് സമാപിക്കും. ലുലു ഹൈപ്പർമാർക്കറ്റിൽ വച്ചു നടക്കുന്ന പരിപാടിയുടെ ആദ്യദിനത്തിൽ നൂറുകണക്കിന് കുട്ടികളാണ് വിവിധ മത്സരങ്ങളിലും ഇൻസ്റ്റൻറള ഗെയിമുകളിലും പങ്കെടുത്തത്.
മുൻകൂട്ടിയുള്ള പരിശീലനങ്ങളൊന്നുമില്ലാതെ, കുട്ടികളുടെ സഹജമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് പ്രധാനമായും മത്സരങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമേ മുതിർന്നവർക്കായുള്ള ഇൻസ്റ്റന്റ് ഗെയിമുകളും വിവിധ കലാപരിപാടികളും ഇന്നത്തെ സമാപന ദിവസത്തിലും തുടരും. വെള്ളിയാഴ്ച വിപുലമായ ജനപങ്കാളിത്തത്തോടെ നടന്ന വർണാഭമായ ഘോഷയാത്രയോടെയാണ് സമ്മർ വൈബിന് തുടക്കമായത്. വിവിധ ദേശങ്ങളിലും ഭാഷകളിലും പെട്ട നിരവധി പേർ ഈ റാലിയിൽ അണിനിരന്നു.
ആദ്യദിനത്തിലെ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം ഇന്ന് നിർവഹിക്കും. സമാപന ദിവസമായ ഇന്ന് തികച്ചും പുതിയ ഇനങ്ങളാണ് മത്സരങ്ങൾക്കായി തയ്യാറാക്കിയിട്ടുള്ളത്. ഇന്നത്തെ മത്സരങ്ങൾക്കും പ്രത്യേക മൂല്യനിർണ്ണയവും ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയാൻ താത്പര്യമുള്ളവർക്ക് 0508807113 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.