റിയാദ്: മലപ്പുറം തിരൂർ ഇല്ലത്തപ്പാടം സ്വദേശി മുണ്ടേക്കാട്ട് റഹൂഫ് എന്ന മാനുപ്പ (50) റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ സൗദി പൊലിസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ മുഹമ്മദിെൻറയും ആയിഷയുടെയും മകനാണ്. സുഹ്റയാണ് ഭാര്യ. ഹനൂന, ഹാദി മുഹമ്മദ്, ഹമീസ് എന്നിവർ മക്കളാണ്.
കുടുംബത്തിെൻറ തീരുമാനപ്രകാരം മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ട്രഷറർ നൗഫൽ തിരൂർ, നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചേലേമ്പ്ര, വലീദ് ഖാൻ മമ്പാട്, ഷറഫ് തേഞ്ഞിപ്പലം എന്നിവരുടെ മേൽനോട്ടത്തിൽ ഇക്ബാൽ തിരൂർ, പരേതെൻറ ബന്ധുവായ ഇസാം എന്നിവരാണ് നടപടികൾക്ക് രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.